---
title: "പേരാമ്പ്രയില്‍ അടച്ചിട്ട വീട്ടില്‍ മോഷണ ശ്രമം"
english_title: "Attempted robbery at a locked house in Perambra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307798/attempted-robbery-at-a-locked-house-in-perambra"
published_at: "2025-08-11T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68999e62cc7c1_amma.JPG"
keywords: []
---

# പേരാമ്പ്രയില്‍ അടച്ചിട്ട വീട്ടില്‍ മോഷണ ശ്രമം

> **Lead Summary:** **പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്രയില്‍ അടച്ചിട്ട വീട്ടില്‍ മോഷണ ശ്രമം നടന്നതായി പരാതി. ഈസ്റ്റ് പേരാമ്പ്രയില്‍ എന്‍ഐഎസ് ഓഡിറ്റോറിയത്തിനടുത്ത് വട്ടുകുനി ഖാദറിന്റെ വീട്ടിലാണ് രണ്ടു പേര്‍ വീടിന്റെ പലഭാഗത്തും സഞ്ചരിച്ചു മോഷണ ശ്രമം നടത്തിയത്. വീട്ടുകാര്‍ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കി.

## Article Content

**പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്രയില്‍ അടച്ചിട്ട വീട്ടില്‍ മോഷണ ശ്രമം നടന്നതായി പരാതി. ഈസ്റ്റ് പേരാമ്പ്രയില്‍ എന്‍ഐഎസ് ഓഡിറ്റോറിയത്തിനടുത്ത് വട്ടുകുനി ഖാദറിന്റെ വീട്ടിലാണ് രണ്ടു പേര്‍ വീടിന്റെ പലഭാഗത്തും സഞ്ചരിച്ചു മോഷണ ശ്രമം നടത്തിയത്. വീട്ടുകാര്‍ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കി.

ഓഗസ്റ്റ് 8നാണ് സംഭവം. കാദറും കുടുംബവും വിദേശത്തായതിനാല്‍ വീട് പൂട്ടിയിരിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടര മണിയോടെ രണ്ടു പേര്‍ മഴക്കോട്ടും മാസ്‌കും ധരിച്ച് വീടിന് ചുറ്റും നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറ കണ്ടതോടെ ഇവരില്‍ ഒരാള്‍ ക്യാമറ തിരിച്ചു വെക്കാനും ശ്രമം നടത്തിയതായി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.

പുറക് വശത്തെ ഗ്രില്ലിലൂടെ ഉള്‍വശം മോഷ്ടാവ് വീക്ഷിക്കുന്നതും കാണാം. മോഷ്ടിക്കാന്‍ പറ്റിയ സാധനങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവര്‍ തിരിച്ചു പോകുകയായിരുന്നു എന്നാണ് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307798/attempted-robbery-at-a-locked-house-in-perambra)