---
title: "നവദളങ്ങള്‍ക്ക് സായം പ്രഭ ഹോമില്‍ സമാപനം"
english_title: "The new groups conclude at the evening Prabha Home at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307808/the-new-groups-conclude-at-the-evening-prabha-home-at-perambra"
published_at: "2025-08-11T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899a458e111d_asderr.jpg"
keywords: []
---

# നവദളങ്ങള്‍ക്ക് സായം പ്രഭ ഹോമില്‍ സമാപനം

> **Lead Summary:** പേരാമ്പ്ര: ലോകത്ത് സ്‌കൗട്ട് പ്രസ്ഥാനത്തിന് തുടക്കമിട്ട ബ്രൗണ്‍സി ദ്വീപ് ക്യാമ്പിന്റെ ഓര്‍മ്മ പുതുക്കി വാകയാട് എച്ച്എസ്എസ് സ്‌കൗട്ട്, റേഞ്ചര്‍ ടീമിന്റെ നേതൃത്വത്തില്‍ നടത്തി വന്ന നവദളങ്ങള്‍ക്ക് പേരാമ്പ്ര സായം പ്രഭ ഹോമില്‍ സമാപനമായി. 9 ദിവസങ്ങളിലായി 9 പരിപാടികളാണ് നവദളങ്ങളില്‍ നടന്നത്. വാര്‍ഡ് അംഗം മിനി പൊന്‍പറ അധ്യക്ഷത വഹിച്ച സമാപന ചടങ്ങ് സ്‌കൗട്ട് സ്റ്റേറ്റ് കമ്മീഷണര്‍ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ ഉദ്ഘടനം ചെയ്തു.

## Article Content

പേരാമ്പ്ര: ലോകത്ത് സ്‌കൗട്ട് പ്രസ്ഥാനത്തിന് തുടക്കമിട്ട ബ്രൗണ്‍സി ദ്വീപ് ക്യാമ്പിന്റെ ഓര്‍മ്മ പുതുക്കി വാകയാട് എച്ച്എസ്എസ് സ്‌കൗട്ട്, റേഞ്ചര്‍ ടീമിന്റെ നേതൃത്വത്തില്‍ നടത്തി വന്ന നവദളങ്ങള്‍ക്ക് പേരാമ്പ്ര സായം പ്രഭ ഹോമില്‍ സമാപനമായി. 9 ദിവസങ്ങളിലായി 9 പരിപാടികളാണ് നവദളങ്ങളില്‍ നടന്നത്. വാര്‍ഡ് അംഗം മിനി പൊന്‍പറ അധ്യക്ഷത വഹിച്ച സമാപന ചടങ്ങ് സ്‌കൗട്ട് സ്റ്റേറ്റ് കമ്മീഷണര്‍ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ ഉദ്ഘടനം ചെയ്തു.

സ്‌കൂളിന്റെ എഴുപത്തി അഞ്ചാം വര്‍ഷത്തില്‍ അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ടെത്തിയ 75 സന്തോഷ സൂചകങ്ങള്‍ സായം പ്രഭ ഹോമിലെ മുതിര്‍ന്ന അംഗം കല്യാണി അമ്മ പ്രകാശനം ചെയ്തു. സ്‌കൗട്ട്, ഗൈഡ് ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി പി.കെ സ്മിത, ഡോ. പി രമാദേവി, സൗഹൃദ കോര്‍ഡിനേറ്റര്‍ പി.കെ രാഖി, സായം പ്രഭ ഹോം കെയര്‍ ഗിവര്‍ അഭിഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സ്‌കൗട്ട് മാസ്റ്റര്‍ എം സതീഷ് കുമാര്‍ സ്വാഗതവും റേഞ്ചര്‍ ലീഡര്‍ ടി.കെ പ്രവിഷ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സായം പ്രഭ ഹോം അംഗങ്ങളും സ്‌കൗട്ട്, റേഞ്ചര്‍ ടീമും കലാപരിപാടികള്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307808/the-new-groups-conclude-at-the-evening-prabha-home-at-perambra)