---
title: "ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്ററിന്റെ അനുമോദനം അബിത അനിലിന്"
english_title: "Umman Chandi Charitable Center's appreciation to Abitha Anil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307845/umman-chandi-charitable-centers-appreciation-to-abitha-anil"
published_at: "2025-08-11T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899c57f06b12_rah.jpg"
keywords: []
---

# ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്ററിന്റെ അനുമോദനം അബിത അനിലിന്

> **Lead Summary:** **അരിക്കുളം:** ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിആര്‍പിഎഫ് താരം അബിത അനില്‍കുമാറിനെ തണ്ടയില്‍ താഴെ ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചു.

## Article Content

**അരിക്കുളം:** ഇന്ത്യന്‍ വനിത വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിആര്‍പിഎഫ് താരം അബിത അനില്‍കുമാറിനെ തണ്ടയില്‍ താഴെ ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചു.

കാരയാട് തിരുവങ്ങായൂര്‍ ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ നിന്നും ഇന്ത്യന്‍ കായിക താരമായി മാറിയ അബിതയുടെ നേട്ടം കേരളത്തിന് തന്നെ അഭിമാനകരമാണെന്ന് ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍ ചെയര്‍മാന്‍ ശിവന്‍ എലവന്തിക്കര പറഞ്ഞു. തിരുവങ്ങായൂര്‍ ദേശത്തിന്റെ പെണ്‍കരുത്തു കൂടിയായ അബിതയുടെ കഠിനാധ്വാനവും നേട്ടവും ഭാവി തലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഖിലേന്ത്യാ പൊലീസ് കായിക മേള അടക്കമുള്ള വിവിധ മത്സരങ്ങള്‍ക്കുള്ള പരിശീലനത്തിനായി രാജസ്ഥാനിലെ അജ്മീറിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അബിത.

അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി ഉപഹാരം കൈമാറി. ചാരിറ്റബിള്‍ സെന്റര്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഹാഷിം കാവില്‍, കെ.എം അമ്മദ് ഹാജി, പി.കെ മുഹമ്മദ് റാഷിദ്, ബീരാന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307845/umman-chandi-charitable-centers-appreciation-to-abitha-anil)