---
title: "വ്യാപാരി വ്യവസായി സമിതി ആവള യുണിറ്റ് കണ്‍വന്‍ഷന്‍"
english_title: "Traders and Industrialists Association Avala Unit Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307863/traders-and-industrialists-association-avala-unit-convention"
published_at: "2025-08-11T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899d18380fe6_mepayour.JPG"
keywords: []
---

# വ്യാപാരി വ്യവസായി സമിതി ആവള യുണിറ്റ് കണ്‍വന്‍ഷന്‍

> **Lead Summary:** **ആവള: ** വ്യാപാരി വ്യവസായി സമിതി ആവള യുണിറ്റ് കണ്‍വന്‍ഷന്‍ സംഘടിച്ചു. ജില്ല സെക്രടറി സന്തോഷ് സെബാസ്റ്റിയന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് എം.ടി യൂസഫ് അധ്യക്ഷതവഹിച്ചു.

## Article Content

**ആവള: ** വ്യാപാരി വ്യവസായി സമിതി ആവള യുണിറ്റ് കണ്‍വന്‍ഷന്‍ സംഘടിച്ചു. ജില്ല സെക്രടറി സന്തോഷ് സെബാസ്റ്റിയന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് എം.ടി യൂസഫ് അധ്യക്ഷതവഹിച്ചു.

ഏരിയ സെക്രട്ടറി ബി. എം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.രാജ്യത്തെ വ്യവസായികളെയും വ്യാപാരികളെയും വെല്ലുവിളിച്ച് കൊണ്ട് ഇറക്കുമതി തീരുവ 50 ശതമാനമാക്കി വര്‍ദ്ധിപ്പിച്ച അമേരിക്കയുടെ നിലപാടില്‍ വ്യാപാരി വ്യവസായി സമിതി ആവള യുണിറ്റ് കണ്‍വന്‍ഷന്‍ ശക്തമായി പ്രതിഷേധിച്ചു.

എ.പി ഉണ്ണികൃഷണന്‍ ആശംസയര്‍പ്പിച്ച ചടങ്ങില്‍ യൂണിറ്റ് സെക്രട്ടറി വി.പി വേണു സ്വാഗതവും വിജയന്‍ നന്ദിയുംപറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307863/traders-and-industrialists-association-avala-unit-convention)