---
title: "പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ആഗസ്ത് 15 ന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു"
english_title: "Various competitions are organized at Palayad Sri Krishna Temple on August 15"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307866/various-competitions-are-organized-at-palayad-sri-krishna-temple-on-august-15"
published_at: "2025-08-11T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899d4667d16c_ytu.jpg"
keywords: []
---

# പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ആഗസ്ത് 15 ന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

> **Lead Summary:** **പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ആഗസ്ത് 15 ന് രാമായണ പാരായണ മത്സരം, പ്രശ്‌നോത്തരി, രാമായണയത്തേ ആസ്പദമാക്കി ചിത്രരചന മത്സരം എന്നിവ നടത്തുന്നു.

## Article Content

**പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ആഗസ്ത് 15 ന് രാമായണ പാരായണ മത്സരം, പ്രശ്‌നോത്തരി, രാമായണയത്തേ ആസ്പദമാക്കി ചിത്രരചന മത്സരം എന്നിവ നടത്തുന്നു.

അന്നേദിവസം രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രം തന്ത്രി ഏളപ്പില്ലത്ത് സന്തോഷ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജയും ഉണ്ടായിരിക്കുന്നതാണ്.

സ്വാതന്ത്ര്യദിനത്തിന് ക്ഷേത്ര തിരുമുമ്പില്‍ പതാക ഉയര്‍ത്തുകയും ചെയ്യും. മത്സര പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്ട്രര്‍ ചെയ്യണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 80863 69762 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307866/various-competitions-are-organized-at-palayad-sri-krishna-temple-on-august-15)