---
title: "പിണറായിയും സംഘവും ഇന്ന് മുതലാളിത്ത വ്യവസ്ഥതിക്ക് അടിമകളാണെന്ന് കെ. സുധാകരന്‍ "
english_title: "Pinarayi and his gang are slaves to the capitalist system today. Sudhakaran...nochad congress bhavan."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30790/pinarayi-and-his-gang-are-slaves-to-the-capitalist-system-today-sudhakarannochad-congress-bhavan"
published_at: "2022-03-09T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228e9f441807_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പിണറായിയും സംഘവും ഇന്ന് മുതലാളിത്ത വ്യവസ്ഥതിക്ക് അടിമകളാണെന്ന് കെ. സുധാകരന്‍ 

> **Lead Summary:** ** പേരാമ്പ്ര: **തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം നടപ്പിലാക്കുന്നതിനുവേണ്ടി തീവ്രമായ പേരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തു എന്ന് അവകാശപ്പെടുന്ന പിണറായിയും സംഘവും ഇന്ന് മുതലാളിത്ത വ്യവസ്ഥ തിയാണ് നടപ്പിലാക്കുന്നത് എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

## Article Content

** പേരാമ്പ്ര: **തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം നടപ്പിലാക്കുന്നതിനുവേണ്ടി തീവ്രമായ പേരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തു എന്ന് അവകാശപ്പെടുന്ന പിണറായിയും സംഘവും ഇന്ന് മുതലാളിത്ത വ്യവസ്ഥ തിയാണ് നടപ്പിലാക്കുന്നത് എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

വ്യക്തിപരമായും പാര്‍ട്ടിക്കും സമ്പത്ത് എങ്ങനെ കൂട്ടാമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. നൊച്ചാട്  മേഖല ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

. കോണ്‍ഗ്രസ് ഓഫീസുകള്‍ സാസ്‌ക്കാരിക കേന്ദ്രങ്ങളാക്കുകയും പൊതുജന സേവന കേന്ദ്രതമാക്കി മാറ്റുന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. രാജന്‍ കണ്ടോത്ത് അധ്യക്ഷനായി. പനോട്ട് അബൂബക്കര്‍ ഉപഹാര സമര്‍പ്പണം നടത്തി.

കെപിസിസി ജന.സെക്രട്ടറി കെ.ജയന്ത്, കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, എന്‍ സുബ്രമണ്യൻ, മുനീര്‍ എരവത്ത്, ഇ. അശോകന്‍, രാജന്‍ മരുതേരി, കെ. മധു കൃഷ്ണന്‍, പി.എം പ്രകാശന്‍, കാവില്‍ പി. മാധവന്‍, സാജിദ് നടുവണ്ണൂര്‍, പി.എം പ്രകാശന്‍, സി.കെ അജീഷ്, പി. രജീഷ്, ഇസ്ഹാഖ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30790/pinarayi-and-his-gang-are-slaves-to-the-capitalist-system-today-sudhakarannochad-congress-bhavan)