---
title: "വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധ ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര ഫയര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് "
english_title: "Perambra Fire and Rescue Civil Defense organized an anti-drug awareness class for students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30795/perambra-fire-and-rescue-civil-defense-organized-an-anti-drug-awareness-class-for-students"
published_at: "2022-03-10T05:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62293bbbb880e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധ ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര ഫയര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് 

> **Lead Summary:** **പേരാമ്പ്ര:** വേള്‍ഡ് സിവില്‍ ഡിഫന്‍സ് ഡേ വാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഫയര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ആവള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** വേള്‍ഡ് സിവില്‍ ഡിഫന്‍സ് ഡേ വാരാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഫയര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ആവള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധ ക്ലാസ് സംഘടിപ്പിച്ചു.

പരിപാടിയില്‍ പോസ്റ്റ് വാര്‍ഡന്‍ മുകുന്ദന്‍ വൈദ്യര്‍ അധ്യക്ഷനായി. മേപ്പയ്യൂര്‍ സബ്ബ് ഇന്‍സ്പകര്‍ പ്രശോഭ് പരിപാടി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ബിജിഷ, പിടിഎ പ്രസിഡണ്ട് സത്യന്‍ ചോല, സിഡിവി അംഗങ്ങളായ സുനില്‍, സുധീപ്, പ്രജിലേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ദിലീപ് കണ്ടോത്ത് ക്ലാസ് എടുത്തു.

പ്രിന്‍സിപ്പല്‍ ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ റാഷിദ് നന്ദിയും പറഞ്ഞു. Attachments area

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30795/perambra-fire-and-rescue-civil-defense-organized-an-anti-drug-awareness-class-for-students)