---
title: "നടുവണ്ണൂര്‍ പുതിയപ്പുറത്ത് ചരക്കുവാഹനം മറിഞ്ഞു ഡ്രൈവറടക്കം 2 പേര്‍ അത്ഭുദകരമായി രക്ഷപ്പെട്ടു "
english_title: "A lorry overturned at Naduvannur Puthiyapuram and 2 persons including the driver miraculously escaped"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30796/a-lorry-overturned-at-naduvannur-puthiyapuram-and-2-persons-including-the-driver-miraculously-escaped"
published_at: "2022-03-10T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229411494547_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നടുവണ്ണൂര്‍ പുതിയപ്പുറത്ത് ചരക്കുവാഹനം മറിഞ്ഞു ഡ്രൈവറടക്കം 2 പേര്‍ അത്ഭുദകരമായി രക്ഷപ്പെട്ടു 

> **Lead Summary:** **നടുവണ്ണൂര്‍: **സംസ്ഥാന പാതയിലെ പുതിയപ്പുറം വളവില്‍ ചരക്കുവാഹനം മറിഞ്ഞ് ഡ്രൈവറടക്കം അത്ഭുദമായി രക്ഷപ്പെട്ടു.

## Article Content

**നടുവണ്ണൂര്‍: **സംസ്ഥാന പാതയിലെ പുതിയപ്പുറം വളവില്‍ ചരക്കുവാഹനം മറിഞ്ഞ് ഡ്രൈവറടക്കം അത്ഭുദമായി രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം കാലത്ത് കോഴിക്കോട് വലിയങ്ങാടിയില്‍ നിന്ന് പലചരക്ക് കയറ്റി കുന്നമംഗലം ബാലുശ്ശേരി വഴി കോട്ടൂര്‍ റോഡില്‍ കയറി പുതിയപ്പുറത്ത് കൂടി സംസ്ഥാന പാതയിലേയ്ക്ക് കയറുകയായിരുന്ന അശോക ലൈലന്റിന്റെ ദോസ്ത് ഗുഡ്‌സ് വാഹനം കയറ്റം കയറുമ്പോള്‍ മറയുകയായിരുന്നു.

വാഹനത്തിലെ ഡ്രൈവറായ നികുല്‍ കുന്നമംഗലം ( 24) , സഹായി താജുല്‍ ഇതാഫ്(19 ) എന്നിവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവര്‍ക്ക് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ഈ അപകട വളവിന് പരിഹാരം കാണാന്‍ നാട്ടുകാര്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല. ജീവന് വില നല്‍കാത്ത സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഈ അപകട മേഖലയ്ക്ക് പരിഹാരം കാണാന്‍ പൊതു പ്രവര്‍ത്തകന്‍ ബിനീഷ് അത്തൂനി മനുഷ്യാവകാശ കമ്മീഷനെ സമീപ്പിച്ചിട്ടുണ്ട്. അപകടം പുലര്‍ച്ചെയായത് ആയത് കൊണ്ട് മറ്റ് വാഹനങ്ങള്‍ കടന്ന് വരാത്തതും വലിയ അപകടമാണ് ഒഴിവായത്.

തുടര്‍ന്ന് ക്രെയിന്‍ എത്തിയാണ് വാഹനം എടുത്ത് മാറ്റിയത് . വാഹനത്തിന്റെ ഗ്ലാസ് പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. എഞ്ചിനും തകരാറിലായിട്ടുണ്ട്.

പലചരക്ക് സാധനം വെറെ വാഹനത്തിലേയ്ക്ക് കയറ്റിയതിനു ശേഷമാണ് ഈ റോഡിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോവുന്ന ഈ അപകട മേഖലയായ 100 മീറ്ററും ബാക്കി വരുന്ന മൂന്ന് കിലോമീറ്ററോളം കോട്ടൂര്‍ പഞ്ചായത്തിലൂടെയാണ് കടന്ന് പോവുന്നത്.

ഈ റോഡിന്റെ ഗുണഭോക്താക്കള്‍ കോട്ടൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ ആണ്. കോട്ടൂര്‍ പടിയക്കണ്ടിയില്‍ നിന്നും പേരാമ്പ്രയില്‍ എത്തിച്ചേരാനും മൂലാട് നിന്ന് നടുവണ്ണൂര്‍ എത്തിച്ചേരാനും ഈ റോഡ് ഒരു എളുപ്പമാര്‍ഗ്ഗമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30796/a-lorry-overturned-at-naduvannur-puthiyapuram-and-2-persons-including-the-driver-miraculously-escaped)