---
title: "ദ ക്യാമ്പ് പേരാമ്പ്ര' യുടെ ചിത്ര പ്രദര്‍ശനം അക്കാദമി ആര്‍ട് ഗാലറിയില്‍"
english_title: "'The Camp Perambra' exhibition at the Academy Art Gallery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308017/the-camp-perambra-exhibition-at-the-academy-art-gallery"
published_at: "2025-08-12T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ae96833bd9_mepayour.JPG"
keywords: []
---

# ദ ക്യാമ്പ് പേരാമ്പ്ര' യുടെ ചിത്ര പ്രദര്‍ശനം അക്കാദമി ആര്‍ട് ഗാലറിയില്‍

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ് പേരാമ്പ്രയുടെ പന്ത്രണ്ടാമത് ചിത്രപ്രദര്‍ശനം 'എന്‍ഡ് ലസ് എക്‌സ്പ്രഷന്‍' കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നാളെ (ബുധന്‍) ആരംഭിക്കും

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ് പേരാമ്പ്രയുടെ പന്ത്രണ്ടാമത് ചിത്രപ്രദര്‍ശനം 'എന്‍ഡ് ലസ് എക്‌സ്പ്രഷന്‍' കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നാളെ (ബുധന്‍) ആരംഭിക്കും

. 19-ാം തിയ്യതി വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ദ ക്യാമ്പിലെ 22 ഓളം ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത് - നാളെ വൈകിട്ട് 4 മണിക്ക് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

ശ്രീജേഷ് ശ്രീതിലകം ക്യൂറേറ്റ് ചെയ്യുന്ന ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം സുനില്‍ അശോകപുരം മുഖ്യഭാഷണം നടത്തും.

ദി ക്യാമ്പ് അംഗങ്ങളായ ആര്‍.ബാലകൃഷ്ണന്‍, അഭിലാഷ് തിരുവോത്ത്, അനുപമ അവിട്ടം, അതുല്‍ മേപ്പയൂര്‍, ബാബു പുറ്റംപൊയില്‍, ബഷീര്‍ ചിത്രകൂടം, ബിജു ഇടത്തില്‍, ദേവരാജ് കന്നാട്ടി, ജെസ്സി ജോസ്, ലിതേഷ് കരുണാകരന്‍, നന്ദന രശ്മി സുരേഷ്, നിതേഷ് തെക്കേലത്ത്, പ്രജീഷ് പേരാമ്പ്ര, രാജീവന്‍ കെ. സി, രമേശ് കോവുമ്മല്‍, കെ.റജി കുമാര്‍, രഞ്ജിത്ത് പട്ടാണിപ്പാറ, ഋതുപര്‍ണ പി രാജീവ്, സിനോജ് ജോസ്, ഡോ.സോമനാഥന്‍ പി, ശ്രീജേഷ് ശ്രീതിലകം, സുരേഷ് കല്ലോത്ത് എന്നിവരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാവും. പ്രദര്‍ശനം 19 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308017/the-camp-perambra-exhibition-at-the-academy-art-gallery)