---
title: "കൃഷിഭവന്‍ ധര്‍ണ്ണ സംഘടിപ്പിച്ച് സ്വതന്ത്ര കര്‍ഷക സംഘം"
english_title: "Independent farmers' group organizes Krishi Bhavan dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308033/independent-farmers-group-organizes-krishi-bhavan-dharna"
published_at: "2025-08-12T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689af5de9c04c_mepayour.JPG"
keywords: []
---

# കൃഷിഭവന്‍ ധര്‍ണ്ണ സംഘടിപ്പിച്ച് സ്വതന്ത്ര കര്‍ഷക സംഘം

> **Lead Summary:** **പേരാമ്പ്ര: **സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ പേരാമ്പ്രയില്‍ സ്വതന്ത്ര കര്‍ഷക സംഘം കൃഷിഭവന്‍ മുന്നിലായി ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ പേരാമ്പ്രയില്‍ സ്വതന്ത്ര കര്‍ഷക സംഘം കൃഷിഭവന്‍ മുന്നിലായി ധര്‍ണ്ണ സംഘടിപ്പിച്ചു.

നെല്ല് സംഭരണം വക കൃഷിക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക 433 കോടി ഓണത്തിന് മുമ്പ്‌നല്‍കുക, കാര്‍ഷിക വിളകള്‍ക്ക് താങ്ങുവിലനിശ്ചയിക്കുക, വന്യമൃഗഅക്രമണങ്ങളില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുക, റബ്ബര്‍ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിഅവസാനിപ്പിക്കുക, കാലവര്‍ഷക്കെടുതിയില്‍ കൃഷി നാശംസംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരകുടിശ്ശികവിതരണംചെയ്യുക, വിളഇന്‍ഷൂറന്‍സ് പരിരക്ഷപ്രകാരമുള്ള തുകഅനുവദിക്കുക എന്നീആവശ്യങ്ങള്‍ഉന്നയിച്ചാണ് സ്വതന്ത്രകര്‍ഷകസംഘം പേരാമ്പ്രയില്‍ കൃഷിഭവന്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

ധര്‍ണ്ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ഭക്ഷ്യസുരക്ഷയിലേക്ക് നയിച്ച

ഹരിത വിപ്ലവ നായകന്‍ ഡോ. എം.എസ് സാമിനാഥന്‍ കൊണ്ടുവന്ന കുട്ടനാട് പാക്കേജ് നടപ്പാക്കാത്തതില്‍ അച്ഛന്‍ നിരാശനായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകള്‍ ഡോ.സൗമ്യ സാമിനാഥന്റെ വെളിപ്പെടുത്തല്‍ കൃഷിവകുപ്പും, ചുമതലുള്ള മന്ത്രി പി. പ്രസാദും പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടരി സി.പി.എ അസീസ് പറഞ്ഞു.

മാവിലി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്വതന്ത്രകര്‍ഷക സംഘം നിയോകമണ്ഡലം പ്രസിഡണ്ട് വീര്‍ക്കണ്ടി മൊയ്തു മുഖ്യ പ്രഭാഷണം നടത്തി. ടി.പി മുഹമ്മദ്, ഇ.ഷാഹി, കെ.പി റസാഖ്, സി.പി ഹമീദ്, ആര്‍.കെ. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

മജീദ് ഡീലക്‌സ് സ്വാഗതം പറഞ്ഞ ചടങ്ങിന് നമ്പികണ്ടി ഖാദര്‍ നന്ദിയും പറഞ്ഞു. അസ്സയിനാര്‍ ചാത്തോത്ത്, മുസ്സ കക്കോത്ത്, അബ്ദുല്ല മാടന്‍മണ്ണില്‍, എന്‍ .കെ അസീസ്, മൊയ്തി കക്കിനകണ്ടി, പി.വി അഷ്‌റഫ് , റാഫി കക്കാട്ട്, സി.മൊയ്തു, കെ.കെ. അബ്ദുള്ളക്കുട്ടി, കെ.പി യൂസഫ്, എന്‍ .കെ കുഞ്ഞിമുഹമ്മദ്, എ.കെ. കുഞ്ഞമ്മത് തുടങ്ങിയവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308033/independent-farmers-group-organizes-krishi-bhavan-dharna)