---
title: "വീട്ടമ്മയും വളര്‍ത്തുപശുവും ഷോക്കേറ്റ് മരിച്ച സംഭവം; 2 പേര്‍ കൂടി പിടിയില്‍"
english_title: "The incident of the housewife and the domesticated cow dying in the shock; 2 more people have been arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308038/the-incident-of-the-housewife-and-the-domesticated-cow-dying-in-the-shock-2-more-people-have-been-arrested"
published_at: "2025-08-12T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689af4f151c58_shock.JPG"
keywords: []
---

# വീട്ടമ്മയും വളര്‍ത്തുപശുവും ഷോക്കേറ്റ് മരിച്ച സംഭവം; 2 പേര്‍ കൂടി പിടിയില്‍

> **Lead Summary:** **കുറ്റ്യാടി: **പശുക്കടവില്‍ ബോബി എന്ന വീട്ടമ്മയും വളര്‍ത്തുപശുവും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍, കൂടുതല്‍ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശുക്കടവ് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. കേസില്‍ ദിലീപ് എന്ന ലിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

## Article Content

**കുറ്റ്യാടി: **പശുക്കടവില്‍ ബോബി എന്ന വീട്ടമ്മയും വളര്‍ത്തുപശുവും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍, കൂടുതല്‍ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശുക്കടവ് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. കേസില്‍ ദിലീപ് എന്ന ലിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം ഒന്നാം തീയതിയാണ് പശുക്കടവ് കോങ്ങാട് മലയില്‍ ബോബിയും അവരുടെ വളര്‍ത്ത് പശുവിനെയും രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ മരണകാരണം ഇലക്ട്രിക് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

അയല്‍വാസിയായ ദിലീപിനെ തൊട്ടില്‍പാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലാണ് കൂട്ടുപ്രതികളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ദിലീപിന് ഇലക്ട്രിക് കെണി ഒരുക്കാന്‍ സഹായിച്ച പശുകടവ് സ്വദേശികളായ നിബിന്‍ വര്‍ഗീസ്, ജിന്‍സ് ഔസേപ്പ് പറമ്പില്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ കൂട്ടുപ്രതികളെയും പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308038/the-incident-of-the-housewife-and-the-domesticated-cow-dying-in-the-shock-2-more-people-have-been-arrested)