---
title: " മത്സരങ്ങള്‍ സംഘടിപ്പിച്ച് പുറ്റാട് റസിഡന്‍സ് അസോസിയേഷന്‍  ."
english_title: "Puttadu Residence Association organizes competitions  ."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308064/puttadu-residence-association-organizes-competitions"
published_at: "2025-08-12T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b08c6c4c5e_mepayour.JPG"
keywords: []
---

#  മത്സരങ്ങള്‍ സംഘടിപ്പിച്ച് പുറ്റാട് റസിഡന്‍സ് അസോസിയേഷന്‍  .

> **Lead Summary:** **പേരാമ്പ്ര**: പുറ്റാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 79-ാം സ്വാതന്ത്ര്യ ദിനമാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: പുറ്റാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 79-ാം സ്വാതന്ത്ര്യ ദിനമാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്സും, എല്‍ പി, യു പി വിദ്യാര്‍ത്ഥി കള്‍ക്കുള്ള പ്രസംഗ മത്സരങ്ങളും, പ്രശ്ചന വേഷ മത്സരങ്ങളുമാണ് സംഘടിപ്പിച്ചത്.

മത്സരങ്ങളില്‍ വിജയികളാകുന്ന വര്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാന വിതരണവും നടത്തി. ചടങ്ങില്‍ സി.കെ വാസു അധ്യക്ഷത വഹിച്ചു. ആര്‍.മഹമൂദ്, വി.കെ രാമകൃഷ്ണന്‍, അനഘ കമല്‍, അരുണ്‍ കുമാര്‍, ആര്‍.മജീദ്, ടി.കെ ശങ്കരന്‍, രാഗിഷ പ്രവീണ്‍, സംസാരിച്ചു.എം.കെ കുമാരന്‍ സ്വാഗതവം പറഞ്ഞ ചടങ്ങിന് മഞ്ജുളാഭായ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308064/puttadu-residence-association-organizes-competitions)