---
title: "സൗജന്യ തൊഴില്‍മേള പേരാമ്പ്ര സിഡിസിയില്‍"
english_title: "Free job fair at Perambra CDIT "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308069/free-job-fair-at-perambra-cdit"
published_at: "2025-08-12T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b103536362_thozhil.JPG"
keywords: []
---

# സൗജന്യ തൊഴില്‍മേള പേരാമ്പ്ര സിഡിസിയില്‍

> **Lead Summary:** **പേരാമ്പ്ര:** ഇന്റര്‍ ലിങ്കിംഗ് ഓഫ് എംപ്‌ളോയ്‌മെന്റ് എക്‌സ്ചേഞ്ചസ് എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി, കോഴിക്കോട് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സൗജന്യ തൊഴില്‍മേള പ്രയുക്തി-2025 സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** ഇന്റര്‍ ലിങ്കിംഗ് ഓഫ് എംപ്‌ളോയ്‌മെന്റ് എക്‌സ്ചേഞ്ചസ് എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി, കോഴിക്കോട് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സൗജന്യ തൊഴില്‍മേള പ്രയുക്തി-2025 സംഘടിപ്പിക്കുന്നു.

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍വെച്ച് ആഗസ്ത് 16 ന് ശനിയാഴ്ച രാവിലെ 10 മണി മുതലാണ് തൊഴില്‍മേള നടക്കുക.

സെയില്‍സ്, മാര്‍ക്കെറ്റിംഗ്, ഐ.ടി, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ കമ്പനികളിലെ 15-ഓളം പ്രമുഖ ഉദ്യോഗദായകരും, ആയിരത്തോളം ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്ത ഈ തൊഴില്‍മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370176 (എംപ്ലോബിലിറ്റി സെന്റര്‍, കോഴിക്കോട്) 0496 2615500 ( കരിയര്‍ ഡവലപ്പ്മെന്റ സെന്റര്‍, പേരാമ്പ്ര) എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. സ്‌പോട്ട് അഡ്മിഷന്‍ ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308069/free-job-fair-at-perambra-cdit)