---
title: "പേരാമ്പ്രയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു"
english_title: "Boat booths set up in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308077/boat-booths-set-up-in-perambra"
published_at: "2025-08-12T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b147199c11_mepayour.JPG"
keywords: []
---

# പേരാമ്പ്രയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്രയില്‍ 6 ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. പേരാമ്പ്ര ഗ്രാമീണ്‍ ബാങ്ക് സഹകരണത്തോടെ പേരാമ്പ്രയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. ബോട്ടില്‍ ബൂത്തുകള്‍ ബ്ലോക്ക് പ്രസിഡണ്ട് എന്‍.പി ബാബു ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്രയില്‍ 6 ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. പേരാമ്പ്ര ഗ്രാമീണ്‍ ബാങ്ക് സഹകരണത്തോടെ പേരാമ്പ്രയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. ബോട്ടില്‍ ബൂത്തുകള്‍ ബ്ലോക്ക് പ്രസിഡണ്ട് എന്‍.പി ബാബു ഏറ്റുവാങ്ങി.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു. ഗ്രാമീണ്‍ ബാങ്ക് റീജ്യണല്‍ മാനേജര്‍ ടി.വി. സുരേന്ദ്രന്‍, ബ്ലോക്ക് അംഗങ്ങളായ പി.ടി. അഷറഫ്, കെ. അജിത, സി.എം സനാതനന്‍, കെ.കെ ലിസി, ജോയിന്റ് ബിഡിഒ പി.കെ സുജീഷ്, ഒഇ ബാബു, ബാങ്ക്മാര്‍കറ്റിംഗ് മാനേജര്‍ ജോമല്‍ ജോസ്, ബ്രാഞ്ച് മാനേജര്‍ ടി. അനഘ് മനോജ്, എസ് .അഭിനന്ദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ശുചിത്വമിഷന്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ വി.പി ഷൈനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജിഇഒ ധന്യ നന്ദിയും പറഞ്ഞു.സികെജി വളണ്ടിയര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308077/boat-booths-set-up-in-perambra)