---
title: "കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ആര്‍ടിഒ,പൊലീസ് മിന്നല്‍ പരിശോധന."
english_title: "RTO and police conduct a lightning inspection on the Kozhikode-Kuttyadi route."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308255/rto-and-police-conduct-a-lightning-inspection-on-the-kozhikode-kuttyadi-route"
published_at: "2025-08-13T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c49f1f39b6_mepayour.JPG"
keywords: []
---

# കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ആര്‍ടിഒ,പൊലീസ് മിന്നല്‍ പരിശോധന.

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസുകളില്‍ ആര്‍ടിഒ, പൊലീസ് എക്‌സൈസ്ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസുകളില്‍ ആര്‍ടിഒ, പൊലീസ് എക്‌സൈസ്ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി.

അടിക്കടി ഉണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്നാണ് പരിശോധന. ആര്‍ടിഒ പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്ളിയേരി നിന്നും കുറ്റ്യാടി നിന്നും വരുന്ന ബസുകളില്‍ മഫ്തിയില്‍ സഞ്ചാരിച്ചാണ് നിയമലംഘനങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കിയത്

.തുടര്‍ന്ന് പേരാമ്പ്ര ബസ്സ്റ്റാന്‍ഡില്‍ നിന്നും ആര്‍ടിഒ നേരിട്ട് ബസ് പരിശോധിക്കുകയും ബസിലുള്ള ഉദ്യോഗസ്ഥനോട് ബസ് ഡ്രൈവറുടെ ഡ്രൈവിംഗ് രീതി ചോദിച്ച് മനസിലാക്കുകയും ചെയ്തു. പല ബസുകളിലും യൂണിഫോം ഇല്ലാതെയും ജിപിഎസ് പ്രവര്‍ത്തന ക്ഷമമല്ലാത്തതും അപകടകരമായ ഡ്രൈവിങ്ങും ഉള്‍പ്പെടെ നിരവധി ലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു.

റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ടി.എം പ്രഗീഷ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നൂര്‍ മുഹമ്മദ്,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംജി ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308255/rto-and-police-conduct-a-lightning-inspection-on-the-kozhikode-kuttyadi-route)