---
title: "നൊച്ചാട് പഞ്ചായത്ത് തല യൂത്ത് മാര്‍ച്ച് സമാപന സമ്മേളനം "
english_title: "Nochad Panchayat Level Youth March Closing Ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308291/nochad-panchayat-level-youth-march-closing-ceremony"
published_at: "2025-08-13T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c60426bb40_dyfi.jpg"
keywords: []
---

# നൊച്ചാട് പഞ്ചായത്ത് തല യൂത്ത് മാര്‍ച്ച് സമാപന സമ്മേളനം 

> **Lead Summary:** **പേരാമ്പ്ര:** ഞങ്ങള്‍ക്ക് വേണം ജോലി ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്വാതന്ത്ര്യ ദിനത്തില്‍ കായണ്ണയില്‍ നടക്കുന്ന സമര സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നൊച്ചാട് പഞ്ചായത്ത് തല യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനം നടന്നു.

## Article Content

**പേരാമ്പ്ര:** ഞങ്ങള്‍ക്ക് വേണം ജോലി ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്വാതന്ത്ര്യ ദിനത്തില്‍ കായണ്ണയില്‍ നടക്കുന്ന സമര സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നൊച്ചാട് പഞ്ചായത്ത് തല യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനം നടന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സജില്‍ ബാലുശേരി, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റും ജാഥാ ലീഡറുമായ എം.എം ജിജേഷ്, ഡെപ്യൂട്ടി ലീഡര്‍ ആര്‍ അനുശ്രീ ചന്ദ്രന്‍, ജാഥ മാനേജര്‍ പി.പി സമീര്‍, ഡിവൈഎഫ്‌ഐ, ജില്ലാ കമ്മിറ്റി ആദിത്യ സുകുമാരന്‍, നൊച്ചാട് സൗത്ത് മേഖലാ സെക്രട്ടറി എസ്.ബി അര്‍ജുന്‍, ബ്ലോക്ക് കമ്മിറ്റി അംഗം പി.കെ ബിനോഷ്, നൊച്ചാട് നോര്‍ത്ത് മേഖലാ സെക്രട്ടറി ടി.കെ സനൂപ്, ദേവ് കൃഷ്ണ, കെ.സി അഭിജിത്ത്, നിഷിത ഷിജു തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308291/nochad-panchayat-level-youth-march-closing-ceremony)