---
title: "ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസില്‍മഹാത്മ ഗാന്ധിഫോട്ടോ അനാച്ഛാദനം നടത്തി"
english_title: "Mahatma Gandhi photo unveiled at Cheruvannur Village Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308488/mahatma-gandhi-photo-unveiled-at-cheruvannur-village-office"
published_at: "2025-08-14T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dac6dbcdbb_nochad.JPG"
keywords: []
---

# ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസില്‍മഹാത്മ ഗാന്ധിഫോട്ടോ അനാച്ഛാദനം നടത്തി

> **Lead Summary:** ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസില്‍ മഹാത്മ ഗാന്ധിയുടെയും മറ്റു സ്വാതന്ത്രസേനാനികളുടെയും ഫോട്ടോ അനാച്ഛാദനവും സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന പരിപാടി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.

## Article Content

ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസില്‍ മഹാത്മ ഗാന്ധിയുടെയും മറ്റു സ്വാതന്ത്രസേനാനികളുടെയും ഫോട്ടോ അനാച്ഛാദനവും സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന പരിപാടി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കാലഘട്ടങ്ങളെ അതിജീവിക്കുന്നതാണെന്നും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിനും പൊതുജന സേവനങ്ങള്‍ക്കും ഗാന്ധിയന്‍ കാഴ്ചപ്പാടുകള്‍വിലമതിക്കാന്‍ കഴിയാത്തതാണെന്നും,ഒരു നൂറ്റാണ്ടിന്റെ യുഗപുരുഷന്റെ ആദര്‍ശാധിഷ്ഠിതമായ ജീവിതം പൊതുസമൂഹത്തിന് സേവനം ചെയ്യുന്നവരും ജീവനക്കാരുംഎന്നും മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹംപറഞ്ഞു.

മഹാത്മജിയുടെയും മറ്റു സ്വാതന്ത്രസേനാനികളുടെയും ഫോട്ടോ അനാച്ഛാദനം വില്ലേജ് ഓഫീസില്‍ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍. ടി ഷിജിത്തിന്റെ അധ്യക്ഷത വഹിച്ചു. കവിയും ഗാന രചയിതാവുമായ രമേഷ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി. കൊയിലാണ്ടി തഹസില്‍ദാര്‍ ജയശ്രീ എസ് വാര്യര്‍ മുഖ്യാതിഥിയായി.

ഗാന്ധി പ്രതിമയുടെ ശില്പി നരേന്ദ്രന്‍ മുയിപ്പോത്തിനെയും,സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങള്‍ വരച്ച കലാകാരന്മാരെയുംചടങ്ങില്‍ വെച്ച് ജില്ലാകലക്ടര്‍ ആദരിച്ചു. വില്ലേജിനു കീഴിലുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങളെ വേദിയില്‍ വച്ച് ജനപ്രതിനിധികള്‍ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ .സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.അജിത, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീഷ ഗണേഷ് ,എ.കെ ഉമ്മര്‍, എ. ബാലകൃഷ്ണന്‍, കെ.എം ബിജിഷ, ആര്‍.പി ശോഭിഷ് ,പി.മോനിഷ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.കെ സുരേന്ദ്രന്‍, പി.കെ സുരേഷ്, വി.കെ മൊയ്തു, റഷീദ് മുയിപ്പോത്ത്, സി.സുരേന്ദ്രന്‍, ടി.എ ഹരിദാസന്‍, എം.കെ മുരളിധരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

വില്ലേജ് ഓഫീസര്‍ പ്രകാശന്‍ കണ്ണോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308488/mahatma-gandhi-photo-unveiled-at-cheruvannur-village-office)