---
title: "നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് "
english_title: "Youth Congress organizes night march at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308493/youth-congress-organizes-night-march-at-cheruvannur"
published_at: "2025-08-14T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689da73514721_aaaaaaaaaaaaaaaa.jpg"
keywords: []
---

# നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് 

> **Lead Summary:** **ചെറുവണ്ണൂര്‍ **: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി ഇലക്ഷന്‍ കമ്മീഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി പന്നി മുക്കില്‍ നിന്നും ചെറുവണ്ണൂരിലേക്ക് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍ **: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി ഇലക്ഷന്‍ കമ്മീഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി പന്നി മുക്കില്‍ നിന്നും ചെറുവണ്ണൂരിലേക്ക് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

പ്രകടനത്തില്‍ നൂറില്‍പരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്നു. മണ്ഡലം പ്രസിഡണ്ട് നജീബിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സായൂജ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ഡി ഷിജിത്ത്, കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജസ്മിന മജീദ്, ജില്ലാ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി ബാസില്‍ പാലശ്ശേരി, പഞ്ചായത്ത് മെമ്പര്‍മാരായ ആര്‍.പി ശോഭിഷ്, ബാലകൃഷ്ണന്‍, എ ശ്രീഷ ഗണേഷ്, വി.ബി രാജേഷ്, പി ഫൈസല്‍, ടി ഷാഫി, പി.എ ബിജിലേഷ്, എ.പി.എം ദിഗേഷ്, കെ.കെ ആദില്‍, ഇ.കെ ആഷിഖ്, ഇ ഷാഫി, സി സജീര്‍, വിപിന്‍ നിരപ്പം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308493/youth-congress-organizes-night-march-at-cheruvannur)