---
title: "സാര്‍വദേശീയ വനിതാ ദിനം ആചരിച്ചു"
english_title: "Celebrated International Women's Day perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30850/celebrated-international-womens-day-perambra"
published_at: "2022-03-10T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62299d6909bb8_0000 WATERMARK.jpg"
keywords: []
---

# സാര്‍വദേശീയ വനിതാ ദിനം ആചരിച്ചു

> **Lead Summary:** ** പേരാമ്പ്ര**: എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ സാര്‍വദേശീയ വനിതാ ദിനം ആചരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര**: എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ സാര്‍വദേശീയ വനിതാ ദിനം ആചരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു.

ലൈബ്രറി കൗണ്‍സില്‍ നടത്തിയ താലൂക്ക് തല വായനാ മത്സരത്തില്‍ വനിത ജൂനിയര്‍ ഒന്നാം സ്ഥാനം നേടിയ പി. അഞ്ജലി, എഴുത്തുകാരി വിജയശ്രീ രാജീവ് എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ലിസി, ടി.എം. ബാലകൃഷ്ണന്‍, കെ.പി. ഗോപി, പി. ലളിത, വനജ ആനേരി എന്നിവര്‍ സംസാരിച്ചു. വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30850/celebrated-international-womens-day-perambra)