---
title: "രാസലഹരിക്കെതിരെയുള്ള ജനകീയ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചു"
english_title: "Popular film against drug addiction premieres at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308527/popular-film-against-drug-addiction-premieres-at-perambra"
published_at: "2025-08-14T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dcaa34be41_gfh.jpg"
keywords: []
---

# രാസലഹരിക്കെതിരെയുള്ള ജനകീയ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര: **രാസലഹരിക്കെതിരെ ഒരുമിച്ച് കൈകോര്‍ക്കാം എന്ന സന്ദേശവുമായി ജനകീയ കൂട്ടായ്മയില്‍ ദൃശ്യ കമ്മ്യൂണിക്കേഷസിന്റെ ബാനറില്‍ സത്യന്‍ കൂത്താളി രചനയും സംവിധാനവും നിര്‍വ്വഹിച്ച പട്ടം പറത്തിയ കുട്ടി എന്ന സിനിമയുടെ പ്രദര്‍ശനം പേരാമ്പ്ര അലങ്കാര്‍ മൂവീസില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **രാസലഹരിക്കെതിരെ ഒരുമിച്ച് കൈകോര്‍ക്കാം എന്ന സന്ദേശവുമായി ജനകീയ കൂട്ടായ്മയില്‍ ദൃശ്യ കമ്മ്യൂണിക്കേഷസിന്റെ ബാനറില്‍ സത്യന്‍ കൂത്താളി രചനയും സംവിധാനവും നിര്‍വ്വഹിച്ച പട്ടം പറത്തിയ കുട്ടി എന്ന സിനിമയുടെ പ്രദര്‍ശനം പേരാമ്പ്ര അലങ്കാര്‍ മൂവീസില്‍ നടന്നു.

പേരാമ്പ്ര പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. പ്രേമന്‍, സത്യന്‍ കൂത്താളി, ഉണ്ണികൃഷ്ണന്‍ കൂത്താളി, ദാമു കൂത്താളി, സുധാകരന്‍ പേരാമ്പ്ര, ബിജു കൂത്താളി, രാജന്‍ കാവില്‍, ഉല്ലാസ് കെ ഉണ്ണി, രൂപേഷ് പൈതോത്ത്, സത്യന്‍ എരവട്ടൂര്‍, സഫിയ നടുവണ്ണൂര്‍, മോളി മോഹനന്‍, ജാനു കടിയങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308527/popular-film-against-drug-addiction-premieres-at-perambra)