---
title: "ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസ്; 3 പ്രതികള്‍ അറസ്റ്റില്‍"
english_title: "Case of attack on auto driver; 3 accused arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308585/case-of-attack-on-auto-driver-3-accused-arrested"
published_at: "2025-08-14T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689e1867cdcf8_aswd.jpg"
keywords: []
---

# ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസ്; 3 പ്രതികള്‍ അറസ്റ്റില്‍

> **Lead Summary:** **പേരാമ്പ്ര:** പുളിയോട്ടു മുക്കിലെ ഓട്ടോ ഡ്രൈവര്‍ കണിയാങ്കണ്ടി ഷമീര്‍ നെ ആക്രമിച്ചു പരുക്കേല്‍പിച്ച കേസിലെ 3 പ്രതികള്‍ അറസ്റ്റില്‍. വെള്ളിയൂര്‍ വലിയപറമ്പില്‍ അനുദേവ് , സഹോദരന്‍ അനുരഞ്ജ് , വെള്ളിയൂര്‍ കുനിയില്‍ അതുല്‍ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**പേരാമ്പ്ര:** പുളിയോട്ടു മുക്കിലെ ഓട്ടോ ഡ്രൈവര്‍ കണിയാങ്കണ്ടി ഷമീര്‍ നെ ആക്രമിച്ചു പരുക്കേല്‍പിച്ച കേസിലെ 3 പ്രതികള്‍ അറസ്റ്റില്‍. വെള്ളിയൂര്‍ വലിയപറമ്പില്‍ അനുദേവ് , സഹോദരന്‍ അനുരഞ്ജ് , വെള്ളിയൂര്‍ കുനിയില്‍ അതുല്‍ എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ 6 ന് വൈകിട്ട് 6 മണിക്ക് ചാലിക്കരയ്ക്കും പുളിയോട്ടു മുക്കിനും ഇടയിലുള്ള നടപ്പാതയിലെ കടയില്‍ ചായ കുടിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. 2 സ്‌കൂട്ടറില്‍ എത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈക്കും കാലിനും സാരമായി പരുക്കേറ്റ ഷമീര്‍ ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308585/case-of-attack-on-auto-driver-3-accused-arrested)