---
title: "പഠനമുറിയുടെ ഒന്നാംഗഡു വിതരണ ഉദ്ഘാടനം"
english_title: "Inauguration of the first floor distribution of the study room"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308675/inauguration-of-the-first-floor-distribution-of-the-study-room"
published_at: "2025-08-15T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689edb838ad66_aqwex.JPG"
keywords: []
---

# പഠനമുറിയുടെ ഒന്നാംഗഡു വിതരണ ഉദ്ഘാടനം

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2025-26 ല്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള പഠനമുറിയുടെ ഒന്നാംഗഡു വിതരണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. സനാതനന്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2025-26 ല്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള പഠനമുറിയുടെ ഒന്നാംഗഡു വിതരണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. സനാതനന്‍ അധ്യക്ഷത വഹിച്ചു.

2 ലക്ഷം രൂപയാണ് പഠന മുറിക്ക് അനുവദിക്കുന്നത്. 25-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 18 പഠനമുറികളാണ് പൂര്‍ത്തീകരിക്കുന്നത്. ബ്ലോക്ക് പട്ടികജാതി ക്ഷേമ ഓഫീസര്‍ പി.വി. സുഷുമ സ്വാഗതവും എസ്.സി പ്രൊമോട്ടര്‍ ജിഷ്ണു രാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308675/inauguration-of-the-first-floor-distribution-of-the-study-room)