---
title: "കതിര്‍ യുവകാര്‍ഷിക ക്ലബ് കോട്ടൂര്‍ നടത്തുന്ന പച്ചക്കറി നടീല്‍ ഉത്സവം "
english_title: "Vegetable planting festival organized by Kathir Youth Agricultural Club Kottur "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30868/vegetable-planting-festival-organized-by-kathir-youth-agricultural-club-kottur"
published_at: "2022-03-10T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229ade0db9c7_0000 WATERMARK.jpg"
keywords: []
---

# കതിര്‍ യുവകാര്‍ഷിക ക്ലബ് കോട്ടൂര്‍ നടത്തുന്ന പച്ചക്കറി നടീല്‍ ഉത്സവം 

> **Lead Summary:** **കോട്ടൂര്‍: **കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള കതിര്‍ യുവകാര്‍ഷിക ക്ലബ് കോട്ടൂര്‍ നടത്തുന്ന പച്ചക്കറി നടീല്‍ ഉത്സവം നടന്നു. മൂലാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കോട്ടൂര്‍: **കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള കതിര്‍ യുവകാര്‍ഷിക ക്ലബ് കോട്ടൂര്‍ നടത്തുന്ന പച്ചക്കറി നടീല്‍ ഉത്സവം നടന്നു. മൂലാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.

യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോഡിനേറ്റര്‍ ടി.കെ. സുമേഷ്, എന്‍.ടി. ഗിരിജ, കെ. ഷാലു, കെ.സി. സുനില്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍. രഞ്ചിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.ഡി. ആദിഷ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30868/vegetable-planting-festival-organized-by-kathir-youth-agricultural-club-kottur)