---
title: "പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള പഠനമുറിയുടെ ഒന്നാം ഗഡു വിതരണം"
english_title: "Distribution of first installment of study rooms for Scheduled Castes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308694/distribution-of-first-installment-of-study-rooms-for-scheduled-castes"
published_at: "2025-08-15T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ee1f0cd554_mepayour.JPG"
keywords: []
---

# പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള പഠനമുറിയുടെ ഒന്നാം ഗഡു വിതരണം

> **Lead Summary:** **പേരാമ്പ്ര: **ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2025-26 ല്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള പഠനമുറിയുടെ ഒന്നാം ഗഡു വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2025-26 ല്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള പഠനമുറിയുടെ ഒന്നാം ഗഡു വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. സനാതനന്‍ അധ്യക്ഷത വഹിച്ചു. 2 ലക്ഷം രൂപ പഠന മുറിക്ക് അനുവദിച്ചു. 25-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 18 പഠനമുറികളാണ് പൂര്‍തീകരിക്കുന്നത്.

ബ്ലോക്ക് പട്ടികജാതി ക്ഷേമ ഓഫീസര്‍ പി. വി. സുഷമ സ്വാഗതം പറഞ്ഞ ചടങ്ങിന് എസ്.സി പ്രൊമോട്ടര്‍ ജിഷ്ണുരാജ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308694/distribution-of-first-installment-of-study-rooms-for-scheduled-castes)