---
title: "മുഖ്യമന്ത്രിയുടെ അഗ്‌നിശമനസേവാ മെഡലിന് പി .കെ ഭരതന്‍ അര്‍ഹനായി"
english_title: "P.K. Bharathan awarded the Chief Minister's Fire Service Medal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308706/pk-bharathan-awarded-the-chief-ministers-fire-service-medal"
published_at: "2025-08-15T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ee9726a5c2_nochad.JPG"
keywords: []
---

# മുഖ്യമന്ത്രിയുടെ അഗ്‌നിശമനസേവാ മെഡലിന് പി .കെ ഭരതന്‍ അര്‍ഹനായി

> **Lead Summary:** **പേരാമ്പ്ര: **മികച്ച സേവനത്തിനുള്ള ഈ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ അഗ്‌നിശമനസേവാ മെഡല്‍ പി .കെ ഭരതന്‍ അര്‍ഹനായി.

## Article Content

**പേരാമ്പ്ര: **മികച്ച സേവനത്തിനുള്ള ഈ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ അഗ്‌നിശമനസേവാ മെഡല്‍ പി .കെ ഭരതന്‍ അര്‍ഹനായി.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസറാണ് എകരൂല്‍ രാജഗിരി സ്വദേശിയായ പി .കെ ഭരതന്‍. സേനയിലെ ഉദ്യോഗസ്ഥരുടെ സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവില്‍ അതാത് വര്‍ഷങ്ങളില്‍ നല്‍കുന്ന അംഗീകാരമാണ് മുഖ്യമന്ത്രിയുടെ അഗ്‌നിശമനസേവാ പുരസ്‌കാരം.

1996 ല്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം മുണ്ടക്കൈ , ചൂരല്‍മല , കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ഒട്ടനവധി ദുരന്തമുഖങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും നേതൃത്വപരമായ പങ്കുവഹിക്കുകയും വകുപ്പ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളതുമാണ്.

രണ്ടുമാസം മുമ്പാണ് പേരാമ്പ്ര നിലയത്തലവനായി ചുമതലയേറ്റത്. ബാലുശ്ശേരി ബോയ്‌സ് സ്‌കൂള്‍ അധ്യാപികയായ നിഷയാണ് ഭാര്യ, വിദ്യാര്‍ത്ഥികളായ നിഹാര ഭരത്, നിര്‍ണവ് എന്നിവര്‍ മക്കളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308706/pk-bharathan-awarded-the-chief-ministers-fire-service-medal)