---
title: "ആധാരമെഴുത്തുകാര്‍ പണിമുടക്കി ധര്‍ണ്ണ നടത്തി"
english_title: "Aadhaar writers went on strike and staged a dharna perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30881/aadhaar-writers-went-on-strike-and-staged-a-dharna-perambra"
published_at: "2022-03-10T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229b9491235b_0000 WATERMARK.jpg"
keywords: []
---

# ആധാരമെഴുത്തുകാര്‍ പണിമുടക്കി ധര്‍ണ്ണ നടത്തി

> **Lead Summary:** ** പേരാമ്പ്ര: **ആധാരമെഴുത്തുകാര്‍ പണിമുടക്കി ധര്‍ണ്ണാ സമരം നടത്തി. ഭൂമിക്ക് താരിഫ് വില നിശ്ചയിച്ചതിലെ അപാകത പരിഹരിക്കുക, പഞ്ചായത്തുകള്‍ നികുതി ഒഴിവാക്കിയ വീടുകള്‍ക്കും, കുടുംബങ്ങള്‍ തമ്മില്‍ കൈമാറ്റം ചെയ്യുന്ന കെട്ടിടങ്ങള്‍ക്കും വിലനിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക, കെട്ടിട വില നിശ്ചയിക്കുന്ന എന്‍ജിനീയര്‍ക്ക് പൊതുമാനദണ്ഡം നല്‍കുക, ആധാരമെഴുത്ത് തൊഴില്‍ എഴുത്തുകാര്‍ക്കായി സംവരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ആധാരമെഴുത്തുകാര്‍ പണിമുടക്കി ധര്‍ണ്ണ നടത്തിയത്.

## Article Content

** പേരാമ്പ്ര: **ആധാരമെഴുത്തുകാര്‍ പണിമുടക്കി ധര്‍ണ്ണാ സമരം നടത്തി. ഭൂമിക്ക് താരിഫ് വില നിശ്ചയിച്ചതിലെ അപാകത പരിഹരിക്കുക, പഞ്ചായത്തുകള്‍ നികുതി ഒഴിവാക്കിയ വീടുകള്‍ക്കും, കുടുംബങ്ങള്‍ തമ്മില്‍ കൈമാറ്റം ചെയ്യുന്ന കെട്ടിടങ്ങള്‍ക്കും വിലനിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുക, കെട്ടിട വില നിശ്ചയിക്കുന്ന എന്‍ജിനീയര്‍ക്ക് പൊതുമാനദണ്ഡം നല്‍കുക, ആധാരമെഴുത്ത് തൊഴില്‍ എഴുത്തുകാര്‍ക്കായി സംവരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ആധാരമെഴുത്തുകാര്‍ പണിമുടക്കി ധര്‍ണ്ണ നടത്തിയത്.

സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി പേരാമ്പ്ര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര സബ് രജിസ്ട്രാപ്പീസിനു മുന്നില്‍ എകെഡിഡബ്യു ആന്റ് എസ്എ പേരാമ്പ്ര യൂണിറ്റ് ധര്‍ണ്ണാ സമരം സംഘടിപ്പിച്ചത്. ധര്‍ണ്ണാ സമരം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. വിനോദന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. വല്‍സലന്‍ അധ്യക്ഷത വഹിച്ചു. രമേശന്‍, രാജേഷ്, ബിന്‍സി, ജയശ്രീ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30881/aadhaar-writers-went-on-strike-and-staged-a-dharna-perambra)