---
title: "വയോജന സ്‌നേഹ സംഗമം"
english_title: "Senior Citizens' Love Gathering muthuvannacha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308815/senior-citizens-love-gathering-muthuvannacha"
published_at: "2025-08-15T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f582e29ce2_nochad.JPG"
keywords: []
---

# വയോജന സ്‌നേഹ സംഗമം

> **Lead Summary:** **കടിയങ്ങാട്:**സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ചങ്ങരോത്ത് മുതുവണ്ണാച്ച അഭയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വയോജന സ്‌നേഹ സംഗമം സംഘടിപ്പിച്ചു.

## Article Content

**കടിയങ്ങാട്:**സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ചങ്ങരോത്ത് മുതുവണ്ണാച്ച അഭയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വയോജന സ്‌നേഹ സംഗമം സംഘടിപ്പിച്ചു.

പ്രായമായവര്‍ക്ക് ഉണര്‍വ്വും ഉന്മേഷം നല്‍കുന്നതിനും, വീട്ടിനുള്ളില്‍ അടഞ്ഞിരിക്കുന്ന വയോജനങ്ങളെ പുറത്ത്‌കൊണ്ട് വന്ന് ഒരുമിച്ച് കൂട്ടി ഒറ്റപ്പെടലുകളെ അകറ്റാനും പരസപരം അറിയാനും പഴയ ഓര്‍മ്മകള്‍ പങ്കുവെക്കാനും വേണ്ടിയാണ് അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് വയോജന സ്‌നേഹ സംഗമം സംഘടിപ്പിച്ചത്.

പരിപാടി അമ്മദ് കിഴക്കേ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ദേവനശ്രീയ(സോണ്‍ ടി വി സ്റ്റാര്‍ സിംഗര്‍ ഫെയിം), (ഫാത്തിമത്ത് സ്റ്റ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം), ജുമാന തെസ്‌നി തുടങ്ങിയവരെയും ചടങ്ങില്‍ വെച്ച് ആദരിച്ചു.

ശശീന്ദ്രന്‍ ഐശ്വര്യ, മുഹമ്മദലി തണല്‍, അബ്ദുള്ള പുനത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ മുഹമ്മദലി സ്വാഗതം പറഞ്ഞ ചടങ്ങിന് സിഎച്ച് അബ്ദുള്ള നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ദേവനശ്രീയ (സോണ്‍ ടി വി സ്റ്റാര്‍ സിംഗര്‍ ഫെയിം), ഫാത്തിമത്ത് സഹ്‌റ(ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം) എന്നിവരുടെ ഗാനവിരുന്നും, അരങ്ങേറി. വയോജനങ്ങള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308815/senior-citizens-love-gathering-muthuvannacha)