---
title: "വിത്തൂട്ടിനായി കാടുകയറി പൊലീസ് കേഡറ്റുകള്‍"
english_title: "Police cadets climb trees to collect seeds at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308827/police-cadets-climb-trees-to-collect-seeds-at-perambra"
published_at: "2025-08-15T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f6a2f21a69_sadw.JPG"
keywords: []
---

# വിത്തൂട്ടിനായി കാടുകയറി പൊലീസ് കേഡറ്റുകള്‍

> **Lead Summary:** പേരാമ്പ്ര : മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂരിക്കാനും പരിസ്ഥിതി പുനസ്ഥാപനത്തിനുമായി കേരള വനം വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'വിത്തൂട്ട് ' പദ്ധതിക്കൊപ്പം വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് പരിധിയിലെ കാടുകളില്‍ പദ്ധതിയുടെ ഭാഗമായി കേഡറ്റുകള്‍ വിവിധ ഫലയിനങ്ങളുടെ വിത്തുണ്ടകള്‍ നിക്ഷേപിച്ചു.

## Article Content

പേരാമ്പ്ര : മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂരിക്കാനും പരിസ്ഥിതി പുനസ്ഥാപനത്തിനുമായി കേരള വനം വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'വിത്തൂട്ട് ' പദ്ധതിക്കൊപ്പം വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് പരിധിയിലെ കാടുകളില്‍ പദ്ധതിയുടെ ഭാഗമായി കേഡറ്റുകള്‍ വിവിധ ഫലയിനങ്ങളുടെ വിത്തുണ്ടകള്‍ നിക്ഷേപിച്ചു.

ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ എ.സി സുധീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ കെ.പി മുരളികൃഷ്ണദാസ്, ഡെപ്യൂട്ടി റയിഞ്ച് ഓഫീസര്‍ എസ്.എന്‍ രാജേഷ്, കെ ദിനേശന്‍, ബിനേഷ്‌കുമാര്‍, ജി.എസ് സജു, ബിനില ദിനേഷ്, എം.കെ ലിനീഷ്, കെ ഫാത്തിമ സുഹാത, ഷിജി ബാബു, കമ്പനി കമാന്റര്‍ പി.കെ വൈഷ്ണവി തുടങ്ങിയവര്‍ സംസാരിച്ചു.

വനയാത്രക്ക് ബീറ്റ് ഓഫീസര്‍മാരായ ബി.കെ നിധാരാജ്, ആര്‍ കൃഷ്ണപ്രിയ, പി.എം സുകന്യ ഫോറസ്റ്റ് വാര്‍ഡന്‍മാരായ ടി ധീരജ്, പി രവീന്ദ്രന്‍, കെ ബാലന്‍, എം.കെ പത്മനാഭന്‍ എന്നിവര്‍ നേതൃത്യം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308827/police-cadets-climb-trees-to-collect-seeds-at-perambra)