---
title: "സമര സംഗമം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി"
english_title: "The DYFI Perambra Block Committee organized a protest gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308942/the-dyfi-perambra-block-committee-organized-a-protest-gathering"
published_at: "2025-08-16T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0424c79e72_UVA.JPG"
keywords: []
---

# സമര സംഗമം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര**: ഞങ്ങള്‍ക്ക് വേണം ജോലി, ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ, എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്ത് 15 ന് സമര സംഗമം പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: ഞങ്ങള്‍ക്ക് വേണം ജോലി, ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ, എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്ത് 15 ന് സമര സംഗമം പരിപാടി സംഘടിപ്പിച്ചു.

കായണ്ണയില്‍ നടന്ന യുവജന റാലിയും പൊതു സമ്മേളനവും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.എം ജിജേഷ് അധ്യക്ഷത വഹിച്ചു. യുവധാര പുറത്തിറക്കുന്ന അനശ്വര രക്ത സാക്ഷി പുഷ്പന്റെ ജീവചരിത്ര കുറിപ്പിന്റെ കവര്‍ പ്രകാശനം ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡണ്ട് കെ.കെ ഹനീഫ നിര്‍വഹിച്ചു.

ബ്ലോക്ക് കമ്മിറ്റി അംഗം പി.സി ലിജിന്‍ ലാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.കെ അമര്‍ഷാഹി, ആദിത്യ സുകുമാരന്‍, സി.കെ രൂപേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308942/the-dyfi-perambra-block-committee-organized-a-protest-gathering)