---
title: "'ഫ്രീഡം ലൈറ്റ്' നൈറ്റ് മാര്‍ച്ച് നടത്തി നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "`'Freedom Light' conducted a night march organized by the Nochad constituency Congress Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308965/freedom-light-conducted-a-night-march-organized-by-the-nochad-constituency-congress-committee"
published_at: "2025-08-16T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a04bf13d6a9_asdewr.JPG"
keywords: []
---

# 'ഫ്രീഡം ലൈറ്റ്' നൈറ്റ് മാര്‍ച്ച് നടത്തി നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര: **വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും നരേന്ദ്ര മോദി സര്‍ക്കാറിനുമെതിരെ രാജ്യമാകെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഫ്രീഡം ലൈറ്റ്' നൈറ്റ് മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര: **വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും നരേന്ദ്ര മോദി സര്‍ക്കാറിനുമെതിരെ രാജ്യമാകെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഫ്രീഡം ലൈറ്റ്' നൈറ്റ് മാര്‍ച്ച് നടത്തി.

കൈതക്കലില്‍ നിന്നും ആരംഭിച്ച് വെള്ളിയൂരില്‍ സമാപിച്ച നൈറ്റ് മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, രാജന്‍ മരുതേരി , ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍, പി.എം പ്രകാശന്‍, ഷിജു കെ. ദാസ്, ഒ.എം രാജന്‍, ഇ.ടി ഹമീദ്, പി. അനില്‍കുമാര്‍ സി.കെ അജീഷ്, വി.പി സുരേഷ്, കുഞ്ഞബ്ദുള്ള വാളൂര്‍, റഫീഖ് കല്ലോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

എ. ഗോവിന്ദന്‍, പി. മോഹനന്‍, റഷീദ് ചെക്യാലത്ത്, എം.കെ ദിനേശന്‍, വി.ഡി ദിനൂജ്, പി. മുനീര്‍, പി. രജീഷ്, രാമചന്ദ്രന്‍ വാളേരി കണ്ടി, എ. രാമചന്ദ്രന്‍, ഗീത കല്ലായി, ബേബി വേട്ടു വെച്ചേരി, കെ. സുമതി, സീന മണക്കാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നൈറ്റ് മാര്‍ച്ചിന് മുളിയങ്ങലിലും ചാലിക്കരയിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും അഭിവാദ്യമര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308965/freedom-light-conducted-a-night-march-organized-by-the-nochad-constituency-congress-committee)