---
title: "അസറ്റ് വായനാ മുറ്റത്ത് സ്വാതന്ത്ര്യ ദിനാഘോഷം"
english_title: "Independence Day celebration at the Asset Reading Yard"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309033/independence-day-celebration-at-the-asset-reading-yard"
published_at: "2025-08-16T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0912d7c01d_mepayour.JPG"
keywords: []
---

# അസറ്റ് വായനാ മുറ്റത്ത് സ്വാതന്ത്ര്യ ദിനാഘോഷം

> **Lead Summary:** **കടിയങ്ങാട്: **അസറ്റ് വായനാ മുറ്റത്ത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. അസറ്റ് ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് അധ്യക്ഷത വഹിച്ചു.

## Article Content

**കടിയങ്ങാട്: **അസറ്റ് വായനാ മുറ്റത്ത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. അസറ്റ് ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് അധ്യക്ഷത വഹിച്ചു.

സി എച്ച് കുഞ്ഞാമി പതാക ഉയര്‍ത്തി. കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കെ.ടി അബ്ദുല്ലത്തീഫ് സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. കരിക്കുലം കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലൂര്‍ മുഹമ്മദലിക്ക് ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി ആദരിച്ചു.

അരുണ്‍ കിഴക്കയില്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനേരി നസീര്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.എം ഇസ്മായില്‍, പി. അബൂബക്കര്‍, ഇബ്രാഹിം കൊല്ലിയില്‍, അഷ്റഫ് ഇല്ലത്ത്, കരുവിളത്തില്‍ മുഹമ്മദ്, അസീസ് ഫൈസി കടിയങ്ങാട്, കങ്കാടത്ത് രാജന്‍, വി.കെ മൊയ്തു, സജീവന്‍ കല്ലോത്ത്, ജസീല ഇബ്രാഹിം, പി. സവിത, കെ. ഗീത തുടങ്ങിയവര്‍ സംസാരിച്ചു.

മാക്കൂല്‍ മൊയ്തീന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഫൈസല്‍ കടിയങ്ങാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309033/independence-day-celebration-at-the-asset-reading-yard)