---
title: "വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന ഉത്തരവ് പിന്‍വലിക്കണം; ഐആര്‍എംയു"
english_title: "The order to reveal the source of the news must be withdrawn; IRMU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309035/the-order-to-reveal-the-source-of-the-news-must-be-withdrawn-irmu"
published_at: "2025-08-16T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a094754fe6d_irmu.jpg"
keywords: []
---

# വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന ഉത്തരവ് പിന്‍വലിക്കണം; ഐആര്‍എംയു

> **Lead Summary:** **ബാലുശ്ശേരി: **മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും വാര്‍ത്തകളുടെ ഉറവിടം സംബന്ധിച്ച് വിശദീകരണം തേടാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**ബാലുശ്ശേരി: **മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും വാര്‍ത്തകളുടെ ഉറവിടം സംബന്ധിച്ച് വിശദീകരണം തേടാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്നതും ജനങ്ങളുടെ അറിയാനുള്ള അവകാശത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും ഹനിക്കുന്നതുമായ ഈ ഉത്തരവിനെതിരെ ജനാധിപത്യ ശക്തികള്‍ അണിനിരക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. പ്രിയേഷ് കുമാര്‍, ദേവരാജ് കന്നാട്ടി, എ.പി. സതീഷ്, എസ് സുനന്ദ, രഘുനാഥ് പുറ്റാട്, ബഷീര്‍ അരാമ്പ്രം, അംജത്ത് പാലത്ത്, റാഷിദ് ഇടിഐ തുടങ്ങിയവര്‍ സംസാരിച്ചു.

വി. ദക്ഷിണാമൂര്‍ത്തി സ്മാരക മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം നേടിയ ഐആര്‍എംയു സംസ്ഥാന കമ്മിറ്റി അംഗം ദേവരാജ് കന്നാട്ടിയെയും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വൈഗ അജിത്തിനെയും ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309035/the-order-to-reveal-the-source-of-the-news-must-be-withdrawn-irmu)