---
title: "ആവള യുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം ആഘോഷമാക്കി"
english_title: "Independence Day  celebrated at avala UP school"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309044/independence-day-celebrated-at-avala-up-school"
published_at: "2025-08-16T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a09d29642e3_avala.jpg"
keywords: []
---

# ആവള യുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം ആഘോഷമാക്കി

> **Lead Summary:** **ആവള : **ആവള യുപി സ്‌കൂള്‍ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ വരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപിക ജി സ്മിതപതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊയിലാണ്ടി എസ്.ഐ വി.കെ പ്രദീപന്‍ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് വി.പി ഷൈനി അധ്യക്ഷത വഹിച്ചു.

## Article Content

**ആവള : **ആവള യുപി സ്‌കൂള്‍ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ വരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപിക ജി സ്മിതപതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊയിലാണ്ടി എസ്.ഐ വി.കെ പ്രദീപന്‍ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് വി.പി ഷൈനി അധ്യക്ഷത വഹിച്ചു.

സ്വാന്ത്ര്യ സമര ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന വിവിധ കലാപരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ കാര്‍ഷിക ക്ലബിന്റേയും, പിടിഎ, എംപിടിഎ എന്നിവയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പച്ചക്കറി തോട്ടം തൈ നട്ടു കൊണ്ട് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു.

ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ചങ്ങാതിക്കൊരു തൈ കുട്ടികള്‍ പരസ്പരം വൃക്ഷതൈകള്‍ കൈമാറി. ശുചിത്വമിഷന്‍ ക്യാമ്പയിന്‍ ആയ ഹെര്‍ഘര്‍ തിരങ്ക ഹെര്‍ഘര്‍ സ്വച്ഛത യുടെ ഭാഗമായ ശുചീകരണ പരിപാടികള്‍ സ്‌കൂളില്‍ നടന്നു. എംപിടിഎ കണ്‍വീനര്‍ മഞ്ജു, സ്റ്റാഫ് സെക്രട്ടറി ഹമീദ്, സ്‌കൂള്‍ ലീഡന്‍ എം മുനവര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീന ഭായ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309044/independence-day-celebrated-at-avala-up-school)