---
title: "ചിങ്ങപുരം സികെജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു"
english_title: "Independence Day celebrated at Chingapuram CKG Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309047/independence-day-celebrated-at-chingapuram-ckg-higher-secondary-school"
published_at: "2025-08-16T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0a0ab3c11c_mepayour.JPG"
keywords: []
---

# ചിങ്ങപുരം സികെജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

> **Lead Summary:** **ചിങ്ങപുരം: **ചിങ്ങപുരം സികെജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

## Article Content

**ചിങ്ങപുരം: **ചിങ്ങപുരം സികെജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

നഴ്‌സറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികളുടെയും സ്‌കൂളിലെ എന്‍എസ്എസ് ,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഭാഗത്തിലെയും എസ്പിസി, ജെആര്‍സി എന്നീ വിഭാഗങ്ങളിലെയും വിദ്യാര്‍ത്ഥികളും ഒന്നിച്ചു ചേര്‍ന്ന് വര്‍ണ്ണാഭമായ പരിപാടികളോടെ 79-ാം സ്വാതന്ത്ര്യ ദിനം അതിഗംഭീരമായി സികെജി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആഘോഷിച്ചു.

രാവിലെ 9 മണിയോടെ പ്രിന്‍സിപ്പല്‍ പി. ശ്യാമള പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുകയും ചെയ്തു. വിവിധ മത്സരങ്ങളിലായി സമ്മാനാര്‍ഹരായ വിദ്യാര്‍ഥികളെ പ്രസ്തുത ചടങ്ങില്‍ ആദരിക്കുകയും മെമെന്റോ വിതരണം ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309047/independence-day-celebrated-at-chingapuram-ckg-higher-secondary-school)