---
title: "വേള്‍ഡ് സിവില്‍ ഡിഫന്‍സ് ഡേ വാരാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധ വത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "An anti-drug awareness class was organized as part of the World Civil Defense Day celebrations avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30905/an-anti-drug-awareness-class-was-organized-as-part-of-the-world-civil-defense-day-celebrations-avala"
published_at: "2022-03-10T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229d368d9250_0000 WATERMARK.jpg"
keywords: []
---

# വേള്‍ഡ് സിവില്‍ ഡിഫന്‍സ് ഡേ വാരാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധ വത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** ** ആവള: **വേള്‍ഡ് സിവില്‍ ഡിഫന്‍സ് ഡേ വാരാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധ വത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര ഫയര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ്, ആവള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധ വത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. മേപ്പയ്യൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രശോഭ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

** ആവള: **വേള്‍ഡ് സിവില്‍ ഡിഫന്‍സ് ഡേ വാരാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധ വത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര ഫയര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ്, ആവള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധ വത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. മേപ്പയ്യൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രശോഭ് പരിപാടി ഉദ്ഘാടനം ചെയ്തു.

പോസ്റ്റ് വാര്‍ഡന്‍ മുകുന്ദന്‍ വൈദ്യര്‍ അധ്യക്ഷത വഹിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ ദിലീപ് കണ്ടോത്ത് ക്ലാസ് എടുത്തു. വാര്‍ഡ് അംഗം ബിജിഷ, പിടിഎ പ്രസിഡന്റ് സത്യന്‍ ചോല, സിഡിവി അംഗങ്ങളായ സുനില്‍, സുധീപ്, പ്രജിലേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ബാബു സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ റാഷിദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30905/an-anti-drug-awareness-class-was-organized-as-part-of-the-world-civil-defense-day-celebrations-avala)