---
title: "സ്വാതന്ത്ര്യസമര ചരിത്രയാത്ര നടത്തി മേപ്പയ്യൂര്‍ എല്‍പി സ്‌കൂള്‍"
english_title: "Conducted a historical journey of the freedom struggle at Mepayyur LP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309050/conducted-a-historical-journey-of-the-freedom-struggle-at-mepayyur-lp-school"
published_at: "2025-08-16T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0a5eb76bea_pak.jpg"
keywords: []
---

# സ്വാതന്ത്ര്യസമര ചരിത്രയാത്ര നടത്തി മേപ്പയ്യൂര്‍ എല്‍പി സ്‌കൂള്‍

> **Lead Summary:** മേപ്പയ്യൂര്‍: മേപ്പയൂര്‍ എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പതിനൊന്നാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ നടത്തിയ സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പരിപാടിയുടെ ഭാഗമായി

## Article Content

മേപ്പയ്യൂര്‍: മേപ്പയൂര്‍ എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പതിനൊന്നാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ നടത്തിയ സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പരിപാടിയുടെ ഭാഗമായി

മഹാത്മാഗാന്ധി ഉദ്ഘാടനം ചെയ്ത പാക്കാനാര്‍പുരം ഗാന്ധി സദനത്തിലേക്ക് സ്വാതന്ത്ര്യസമര ചരിത്രയാത്ര നടത്തി. ഭരണഘടനയുടെ ആമുഖം അനാഛാദനം, അമ്മയും കുട്ടിയും ക്വിസ്, ദേശഭക്തി ഗാനാലാപന മല്‍സരം, സംഗീത ശില്പം, ചുമര്‍ പത്രികാ നിര്‍മ്മാണം തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി.

പാക്കനാര്‍പുരം ഗാന്ധി സദനത്തില്‍ നടന്ന ചടങ്ങില്‍ പി.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. ഇ.കെ. മുഹമ്മദ് ബഷീര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി.കെ. പ്രിയേഷ് കുമാര്‍, ഗാന്ധി സദനം കമ്മിറ്റി ഭാരവാഹികളായ പി. ഗോപാലന്‍, വി. ചെക്കോട്ടി, പ്രധാനാധ്യാപിക പി.കെ. ഗീത, എസ്.ബി. ചിഞ്ചു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309050/conducted-a-historical-journey-of-the-freedom-struggle-at-mepayyur-lp-school)