---
title: "സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജീവ് രത്‌നകലാ സാംസ്‌കാരിക വേദി"
english_title: "Rajiv Ratnakala Cultural Centre celebrates Independence Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309053/rajiv-ratnakala-cultural-centre-celebrates-independence-day"
published_at: "2025-08-16T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0ab300e05a_mepayour.JPG"
keywords: []
---

# സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജീവ് രത്‌നകലാ സാംസ്‌കാരിക വേദി

> **Lead Summary:** **പേരാമ്പ്ര: **വാളൂര്‍ മരുതേരി രാജീവ് രത്‌നകലാ സാംസ്‌കാരിക വേദി സ്വാതന്ത്ര്യ ദിനം ആഘോഷം സംഘടിപ്പിച്ചു. പൊയില്‍ ചന്തപ്പന്‍ ദേശീയ പതാക ഉയര്‍ത്തി.ചടങ്ങില്‍ ടി. എം രമേശന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **വാളൂര്‍ മരുതേരി രാജീവ് രത്‌നകലാ സാംസ്‌കാരിക വേദി സ്വാതന്ത്ര്യ ദിനം ആഘോഷം സംഘടിപ്പിച്ചു. പൊയില്‍ ചന്തപ്പന്‍ ദേശീയ പതാക ഉയര്‍ത്തി.ചടങ്ങില്‍ ടി. എം രമേശന്‍ അധ്യക്ഷത വഹിച്ചു.

എം.കെ അമ്മദ് ഭരണഘടനയുടെ ആമുഖ വായന നടത്തി. ടി.പി. ഷാജുദ്ദീന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സര്‍വീസില്‍ നിന്ന് വിരമിച്ച സൈനികരായ കെ. എം സദാനന്ദന്‍, എം. കെ ചാജേഷ് എന്നിവരെയും, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിലെ പ്രതിഭകളെയും ചടങ്ങില്‍ വെച്ച് ആദരിച്ചു.

തുടര്‍ന്ന് വൃക്ഷത്തൈ വിതരണോദ്ഘാടനവും നടന്നു. ജൈവകര്‍ഷകന്‍ ടി.പി അസൈനാര്‍ വൃക്ഷത്തൈ ഏറ്റുവാങ്ങി.

മുനീര്‍ എരവത്ത്, വി. വി ദിനേശന്‍, റഫീഖ് കല്ലോത്ത്, റഷീദ് ചെക്യേലത്ത്, കുഞ്ഞമ്മദ് പാറപ്പുറത്ത്, ടി. പി നാസര്‍, എം. കെ ദിനേശന്‍, ടി. കെ അബ്ദുല്ല, ടി.പി അസൈനാര്‍, പി.രാഘവന്‍, എം.കെ സമീര്‍, വി.പി ഷിബു,എം.കെ ഇബ്‌റാഹീം തുടങ്ങിയവര്‍ സംസാരിച്ചു.. ഇ. കെ ഷമീര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് അനുരാഗ് ലാല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309053/rajiv-ratnakala-cultural-centre-celebrates-independence-day)