---
title: "സുമനസ്സുകളുടെ സഹകരണഫലം:സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി"
english_title: "The result of the cooperation of good will: The keys to the house of love were handed over"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309058/the-result-of-the-cooperation-of-good-will-the-keys-to-the-house-of-love-were-handed-over"
published_at: "2025-08-16T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0b48662874_2_0000_ATTACH.jpg"
keywords: []
---

# സുമനസ്സുകളുടെ സഹകരണഫലം:സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി

> **Lead Summary:** **പേരാമ്പ്ര**:വീട് നിര്‍മാണ കമ്മിറ്റിയുടെ നേതൃത്വത്തിലും സുമനസ്സുകളുടെ സഹായ സഹകരണത്താലും നവീകരിച്ച പാറച്ചാലിലെ മീത്തല്‍ കല്യാണി അമ്മയുടെ സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടന്നു.

## Article Content

**പേരാമ്പ്ര**:വീട് നിര്‍മാണ കമ്മിറ്റിയുടെ നേതൃത്വത്തിലും സുമനസ്സുകളുടെ സഹായ സഹകരണത്താലും നവീകരിച്ച പാറച്ചാലിലെ മീത്തല്‍ കല്യാണി അമ്മയുടെ സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടന്നു.

നവീകരണ കമ്മിറ്റി കണ്‍വീനര്‍ കെ.പി. യൂസഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍പേഴ്‌സണും വാര്‍ഡ് മെമ്പറുമായ സല്‍മ നന്മനക്കണ്ടി അദ്ധ്യക്ഷയായി. പി.സി. സുരേന്ദ്രനാഥ്, സി.പി. ഹമീദ്, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ബിജു ചാലക്കര, സാജു (മാസ്റ്റേഴ്‌സ്), കെ.പി. റസാഖ്, വി.പി. പ്രമോദ്, എന്‍.കെ. അസീസ്, ബിജു, കെ.എം.സി.സി. പ്രതിനിധി എം.സി. അഫ്‌സല്‍, മോഹനന്‍ പാറക്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും പരിസരവാസികളും ചടങ്ങില്‍ പങ്കെടുത്തു . കമ്മിറ്റി ട്രഷറര്‍ മനോജ് ചെറുവോട്ട് രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309058/the-result-of-the-cooperation-of-good-will-the-keys-to-the-house-of-love-were-handed-over)