---
title: "വോട്ട് കൊള്ളക്കെതിരെ പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്"
english_title: "Youth Congress night march in Perambra against vote rigging"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309100/youth-congress-night-march-in-perambra-against-vote-rigging"
published_at: "2025-08-17T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a159f49959d_2_0000_ATTACH.jpg"
keywords: []
---

# വോട്ട് കൊള്ളക്കെതിരെ പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്

> **Lead Summary:** **പേരാമ്പ്ര:** സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന തരത്തില്‍ ബിജെപിയും സര്‍ക്കാരും നടത്തുന്ന വോട്ട് കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന തരത്തില്‍ ബിജെപിയും സര്‍ക്കാരും നടത്തുന്ന വോട്ട് കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് കല്ലോട് ബൈപ്പാസ് റോഡില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പേരാമ്പ്ര ബസ് സ്റ്റാന്റില്‍ സമാപിച്ചത്.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി മാര്‍ച്ചിന് നേതൃത്വം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജെസ്മിന്‍ മജീദ്, ദുല്‍കിഫില്‍, കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട്, വി.ടി. സൂരജ്, എസ്. സുനന്ദ്, അഖില്‍ ഹരികൃഷ്ണന്‍, എസ്. അഭിമന്യു, ഷാഹിം, നിതിന്‍ വിളയാട്ടൂര്‍, സുമിത്ത് കടിയങ്ങാട്, ആദര്‍ശ് രാവറ്റമംഗലം, അനുപ്രിയ, ഫൈസല്‍ പാലിശ്ശേരി, അക്ഷയ്, അഭിന്‍ ലാല്‍ എന്നിവര്‍ മാര്‍ച്ചിന്നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309100/youth-congress-night-march-in-perambra-against-vote-rigging)