---
title: "പൈതോത്ത് ഫാര്‍മേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം"
english_title: "Inauguration of Python Farmers Social Welfare Co-operative Society perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30914/inauguration-of-python-farmers-social-welfare-co-operative-society-perambra"
published_at: "2022-03-10T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229dd09c7aed_0000 WATERMARK.jpg"
keywords: []
---

# പൈതോത്ത് ഫാര്‍മേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം

> **Lead Summary:** ** പേരാമ്പ്ര: **പൈതോത്ത് ഫാര്‍മേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, എസ്ബി എക്കൗണ്ട്, കുത്താളി പഞ്ചായത്ത് അംഗം സാവിത്രിക്ക് നല്‍കി നിര്‍വ്വഹിച്ചു. സൊസൈറ്റിയുടെ പ്രസിഡന്റ് അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി കെ.എം. പുഷ്പ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **പൈതോത്ത് ഫാര്‍മേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, എസ്ബി എക്കൗണ്ട്, കുത്താളി പഞ്ചായത്ത് അംഗം സാവിത്രിക്ക് നല്‍കി നിര്‍വ്വഹിച്ചു. സൊസൈറ്റിയുടെ പ്രസിഡന്റ് അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി കെ.എം. പുഷ്പ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ആദ്യ ഡെപ്പോസിറ്റ് സ്വീകരണം സത്യനാഥന്‍ കൊറോത്തില്‍ നിന്ന് സ്വീകരിച്ചു. ആദ്യ നിത്യ നിധി വ്യാപാരി കുഞ്ഞാലിയില്‍ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപ് കുമാറും, ആദ്യ ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീം അരവിന്ദാക്ഷനില്‍ നിന്നും പേരാമ്പ്ര കോ-ഓപ്പറേറ്റീവ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറും സ്വീകരിച്ചു.

ആദ്യകാല കര്‍ഷക തൊഴിലാളികളെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടഅണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനാതനന്‍, പി.ടി. അഷറഫ്, പ്രഭാവതി എന്നിവരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാഘവന്‍, രാജന്‍, എ. ബാലചന്ദ്രന്‍, ശശി കിഴക്കന്‍ പേരാമ്പ്ര, രാമദാസന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വൈസ്: പ്രസി: കെ.പി. സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡയറക്ട് ബോര്‍ഡ് അംഗം ടി.പി. പത്മനാഭന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30914/inauguration-of-python-farmers-social-welfare-co-operative-society-perambra)