---
title: "യുവ സംഗമം സംഘടിപ്പിച്ച് ഐവൈഎഫ്"
english_title: "Youth meeting organized by IYF at ulliyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309218/youth-meeting-organized-by-iyf-at-ulliyeri"
published_at: "2025-08-17T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1e14361fd2_aiyf.JPG"
keywords: []
---

# യുവ സംഗമം സംഘടിപ്പിച്ച് ഐവൈഎഫ്

> **Lead Summary:** **ഉള്ളിയേരി :**'ഭരണഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം 'എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവ സംഗമം സംഘടിപ്പിച്ചു.

## Article Content

**ഉള്ളിയേരി :**'ഭരണഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം 'എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവ സംഗമം സംഘടിപ്പിച്ചു.

ഉള്ളിയേരിയില്‍ നടന്ന പരിപാടി എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ : കെ.കെ സമദ് ഉദ്ഘാടനം ചെയ്തു. വിഭജനാശയത്തിന് തുടക്കമിട്ടവര്‍ സംഘപരിവാര്‍ തന്നെയെന്നും, ഇന്ത്യാ വിഭജനാശയത്തിന് തുടക്കം കുറിച്ചത് 1923-ല്‍ ഹിന്ദു മഹാ സഭയാണെന്നും വിഭജനാശയത്തിന് തുടക്കമിട്ടവര്‍ തന്നെ വിഭജനവുമായി ബന്ധപെട്ട് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഐവൈഎഫ് ബാലുശേരി മണ്ഡലം സെക്രട്ടറി എ.കെ ശ്രീജിത്ത് സ്വാഗതം പറഞ്ഞ പരിപാടിയില്‍ അഡ്വ: ബി.എസ് അനന്തജിത്ത് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ആദര്‍ശ് പുതുശ്ശേരി, ഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം എന്‍ അനുശ്രീ, അഞ്ജുലെനിന്‍, അഞ്ജിമ മന്ദന്‍കാവ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309218/youth-meeting-organized-by-iyf-at-ulliyeri)