---
title: "ഉന്നത വിജയികളെ ആദരിച്ച് മാവട്ട് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "Mavatt booth Congress committee honors the outstanding winners at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309230/mavatt-booth-congress-committee-honors-the-outstanding-winners-at-arikkulam"
published_at: "2025-08-17T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1f2506248e_mavatt.JPG"
keywords: []
---

# ഉന്നത വിജയികളെ ആദരിച്ച് മാവട്ട് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:** **അരിക്കുളം**: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ മാവട്ട് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ കാവില്‍ പി മാധവന്‍ ഉദ്ഘാടനം ചെയ്തു. വായനയിലൂടെയും അനുഭവങ്ങളിലൂടെയും ജ്ഞാനം നേടി സമൂഹത്തിനും കുടുംബത്തിനും ഗുണകരമായി പ്രവര്‍ത്തിക്കുന്ന യുവ സമൂഹം നാടിന്റെ രക്ഷക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**അരിക്കുളം**: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ മാവട്ട് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ കാവില്‍ പി മാധവന്‍ ഉദ്ഘാടനം ചെയ്തു. വായനയിലൂടെയും അനുഭവങ്ങളിലൂടെയും ജ്ഞാനം നേടി സമൂഹത്തിനും കുടുംബത്തിനും ഗുണകരമായി പ്രവര്‍ത്തിക്കുന്ന യുവ സമൂഹം നാടിന്റെ രക്ഷക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സി.എം ജനാര്‍ദ്ദനന്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ കാലഘട്ടത്തില്‍ പഠനത്തില്‍ പുറകില്‍ നിന്നവരില്‍ പലരും പ്രമുഖരും പിന്നീട് പ്രശസ്തരുമാവുന്നുണ്ടെന്ന ബോധ്യം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണമെന്നും മികച്ച മാര്‍ക്കും ഗ്രേഡും ഒരു പരീക്ഷയില്‍ എവിടെ എത്തി എന്നതിന്റെ അളവ് കോല്‍ മാത്രമാണെന്നും വിദ്യാഭ്യാസമെന്നത് എംഎയും പിഎച്ച്ഡിയും മാത്രമല്ലെന്നും ഉത്തമ പൗരന്മാരെ രാജ്യത്തിന് ഉപകാരപ്പെടും വിധം വിദ്യാഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കലാണെന്നും അദ്ദേഹം പറഞ്ഞു.

നന്നായി വായിക്കണം വായന വളരുമ്പോള്‍ മനുഷ്യനും വളരും. മാവട്ട് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തങ്കമണി ദീപാലയം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ലതേഷ് പുതിയേടത്ത്, വാര്‍ഡ് അംഗം കെ ബിനി, ലത കെ പൊറ്റയില്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹാഷിം കാവില്‍, എന്‍.പി ബാബു, പി.എം രാധ, മഠത്തില്‍ രാമാനന്ദന്‍, ശശീന്ദ്രന്‍ പുളിയത്തിങ്കല്‍, കോണ്‍ഗ്രസ് സേവാദള്‍ മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ് അനില്‍കുമാര്‍ അരിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309230/mavatt-booth-congress-committee-honors-the-outstanding-winners-at-arikkulam)