---
title: "പേരാമ്പ്രയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം"
english_title: "Accident involving a car and a jeep collides in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309357/accident-involving-a-car-and-a-jeep-collides-in-perambra"
published_at: "2025-08-18T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2e4001b1da_asdf.jpg"
keywords: []
---

# പേരാമ്പ്രയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** പേരാമ്പ്ര :പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കിഴക്കന്‍ പേരാമ്പ്രയില്‍ നിന്നും പേരാമ്പ്രക്ക് വരുകയായിരുന്ന ജീപ്പും കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

## Article Content

പേരാമ്പ്ര :പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കിഴക്കന്‍ പേരാമ്പ്രയില്‍ നിന്നും പേരാമ്പ്രക്ക് വരുകയായിരുന്ന ജീപ്പും കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ജീപ്പ് കറങ്ങി ഡിവൈഡറില്‍ തട്ടിയാണ് നിന്നത്. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ പേരാമ്പ്ര വടക്കേ പറമ്പില്‍ മല്ലിക (49), പീടികയുള്ള പറമ്പില്‍ ഫൗസിയ (39), പൈതോത്ത് കോരങ്കണ്ടി മൊയ്തി (73) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ജീപ്പില്‍ നിന്നും തെറിച്ചു റോഡില്‍ വീണാണ് മല്ലികയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ പേരാമ്പ്ര ഇഎം എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309357/accident-involving-a-car-and-a-jeep-collides-in-perambra)