---
title: "പിണറായിയുടെ ലക്ഷ്യം ധനസമ്പാദനം മാത്രം: കെ സുധാകരന്‍ "
english_title: "Pinarayi's only goal is to make money: K Sudhakaran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30936/pinarayis-only-goal-is-to-make-money-k-sudhakaran"
published_at: "2022-03-10T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a0a8ca3198_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പിണറായിയുടെ ലക്ഷ്യം ധനസമ്പാദനം മാത്രം: കെ സുധാകരന്‍ 

> **Lead Summary:** **മൂയിപ്പോത്ത്:** അഴിമതിയെ ശാസ്ത്രീയവത്ക്കരിച്ച മുഖ്യമന്ത്രി എന്നാണ് പിണറായി വിജയന്‍ ചരിത്രത്തില്‍ അറിയപ്പെടുകയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എം.പി.

## Article Content

**മൂയിപ്പോത്ത്:** അഴിമതിയെ ശാസ്ത്രീയവത്ക്കരിച്ച മുഖ്യമന്ത്രി എന്നാണ് പിണറായി വിജയന്‍ ചരിത്രത്തില്‍ അറിയപ്പെടുകയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എം.പി.

മുയിപ്പോത്ത് നിരപ്പം സ്റ്റേഡിയത്തില്‍ വാളിയില്‍ കേളപ്പന്‍ സ്മാരക കോണ്‍ഗ്രസ്സ് ഭവന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റ പ്രകൃതി സമ്പത്ത് ഹനിച്ചു കൊണ്ട് കെ റെയില്‍ പദ്ധതി വഴി കമ്മീഷനടിക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ പദ്ധതിക്കെതിരെ കര്‍ഷക സമരത്തിന്റെ മാതൃകയില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും ചെറുത്തു നില്‍പ്പ് ശക്തമാക്കും. കോവിഡിന്റെ മറവില്‍ മെഡിക്കല്‍ കോര്‍പ്പറേഷന്‍ നടത്തിയ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. ചെറുവണ്ണൂര്‍ മണ്ഡലം സിയുസി പ്രഖ്യാപനവും അദ്ദേഹം നടത്തി. കുറുങ്ങോട്ട് സുകേഷ് സ്മാരക റിക്രിയേഷന്‍ സെന്റര്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ ടി.സിദീഖ് എംഎല്‍എയും, പടിഞ്ഞാറെ മാവിലാട്ട് കുട്ട്യാലി സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍ കുമാറും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.കെ സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. ഡിസിസി ജന. സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം കന്‍വീനര്‍ കിഷോര്‍ കാന്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെപിസിസി ജന. സെക്രട്ടറി കെ ജയന്ത്, എന്‍ സുബ്രഹ്മണ്യന്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍, മുസ്ലിം ലീഗ് പ്രതിനിധി എന്‍.എം കുഞ്ഞബ്ദുല്ല, കെ.പി വേണുഗോപാല്‍, മുനീര്‍ എരവത്ത്, കാവില്‍ പി മാധവന്‍, ആര്‍ ഷഹിന്‍, വി.ബി രാജേഷ്, കെ.കെ വിപിന്‍ രാജ് എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ വി ശങ്കരന്‍ സ്വാഗതവും, ബൂത്ത് പ്രസിഡണ്ട് മജീദ് കെ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30936/pinarayis-only-goal-is-to-make-money-k-sudhakaran)