---
title: "കേന്ദ്ര കേരള സര്‍ക്കാറുകള്‍ കര്‍ഷകരോടുള്ളവഞ്ചന അവസാനിപ്പിക്കണം; അഡ്വ.കെ. പ്രവീണ്‍ കുമാര്‍"
english_title: "The central Kerala governments should end the deception towards the farmers; Adv. K. Praveen Kumar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309400/the-central-kerala-governments-should-end-the-deception-towards-the-farmers-adv-k-praveen-kumar"
published_at: "2025-08-18T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3072ebf9f2_dfr.jpg"
keywords: []
---

# കേന്ദ്ര കേരള സര്‍ക്കാറുകള്‍ കര്‍ഷകരോടുള്ളവഞ്ചന അവസാനിപ്പിക്കണം; അഡ്വ.കെ. പ്രവീണ്‍ കുമാര്‍

> **Lead Summary:** പേരാമ്പ്ര: രൂക്ഷമായ വന്യമൃഗശല്യം, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, തുടരുന്ന ജപ്തി നടപടികള്‍, അതിരൂക്ഷമായ വിലക്കയറ്റം തുടങ്ങിയ ദുരിതത്തില്‍ രക്ഷ വേണം കര്‍ഷകന് എന്നാവശ്യപ്പെട്ട് കര്‍ഷക ദിനത്തിന്‍ പേരാമ്പ്ര നിയോജക മണ്ഡലം കര്‍ഷ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയൂരില്‍ കര്‍ഷക പ്രതിഷേധ സദസ്സ് 'കണ്ണീര്‍ ദിനം' സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: രൂക്ഷമായ വന്യമൃഗശല്യം, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, തുടരുന്ന ജപ്തി നടപടികള്‍, അതിരൂക്ഷമായ വിലക്കയറ്റം തുടങ്ങിയ ദുരിതത്തില്‍ രക്ഷ വേണം കര്‍ഷകന് എന്നാവശ്യപ്പെട്ട് കര്‍ഷക ദിനത്തിന്‍ പേരാമ്പ്ര നിയോജക മണ്ഡലം കര്‍ഷ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയൂരില്‍ കര്‍ഷക പ്രതിഷേധ സദസ്സ് 'കണ്ണീര്‍ ദിനം' സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം അഡ്വ. കെ.പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിച്ചു. കേന്ദ്ര കേരള സര്‍ക്കാറുകള്‍ കര്‍ഷകരോട് കാണിക്കുന്ന ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവനും കാര്‍ഷിക വിളകളെയും സംരക്ഷിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാറുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ് ആര്‍.കെ രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പി വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.

പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, രാജേഷ് കീഴരിയൂര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ദിനേശന്‍, കര്‍ഷ കോണ്‍ഗ്രസ് നേതാക്കളായ സി.പി നാരായണന്‍, ടി.പി നാരായണന്‍, പട്ടയാട്ട് അബ്ദുള്ള, വി. ദാമോധരന്‍, പി.എം പ്രകാശന്‍, ഇ.ടി ഹമീദ്, സത്യന്‍, പി.പി ഗോപാലന്‍, ബാല കൃഷ്ണന്‍ കീഴരിയൂര്‍, വി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309400/the-central-kerala-governments-should-end-the-deception-towards-the-farmers-adv-k-praveen-kumar)