---
title: "കര്‍ഷക ദിനാഘോഷവും കേരഗ്രാമം പദ്ധതി ഉദ്ഘാടനവും നടത്തി"
english_title: "Farmers' Day celebration and Keragramam project inauguration held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309424/farmers-day-celebration-and-keragramam-project-inauguration-held"
published_at: "2025-08-18T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കര്‍ഷക ദിനാഘോഷവും കേരഗ്രാമം പദ്ധതി ഉദ്ഘാടനവും നടത്തി

> **Lead Summary:** **പേരാമ്പ്ര** : ''കൃഷിയും കര്‍ഷകരുമാണ് നമ്മുടെ ജീവനാഡി'' എന്ന പ്രഖ്യാപനവുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്നിന് കര്‍ഷകദിനവും,കേരഗ്രാമം പദ്ധതി ഉത്ഘാടനവും കോടേരിച്ചാലില്‍ നടത്തി.്‌

## Article Content

**പേരാമ്പ്ര** : ''കൃഷിയും കര്‍ഷകരുമാണ് നമ്മുടെ ജീവനാഡി'' എന്ന പ്രഖ്യാപനവുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്നിന് കര്‍ഷകദിനവും,കേരഗ്രാമം പദ്ധതി ഉത്ഘാടനവും കോടേരിച്ചാലില്‍ നടത്തി.്‌

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. ബാബു കേരഗ്രാമം പദ്ധതി ഉദ്ഘാടനംനിര്‍വഹിച്ചു.ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.

കാര്‍ഷിക മേഖലയില്‍ മികവ് തെളിയിച്ച വിവിധ വിഭാഗങ്ങളിലെ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ അമ്മദ് കിഴക്കേടത്ത് യുവകര്‍ഷകന്‍ ശ്രീനാഥ് കെ.എം ,കര്‍ഷക തൊഴിലാളി രവീന്ദ്രന്‍ ടി.കെ ,മികച്ച കര്‍ഷകന്‍ ജോസി പി. വര്‍ഗീസ് , വനിതാ കര്‍ഷക സീന സി.പി, ജൈവകര്‍ ഷകന്‍ ഗോപാലന്‍ ,ക്ഷീരകര്‍ഷക, കെ.പി ലിന്‍ഷാ മനോജ് ,വിദ്യാര്‍ത്ഥി കര്‍ഷകnയതന്യ രതീഷ് , മികച്ച കര്‍ഷക റീന വി.വി പ്രവര്‍ത്തനം മികച്ച കാര്‍ഷിക പ്രവര്‍ത്തനത്തില്‍ അനശ്വര സ്വയം സഹായ സംഘം എന്നിവരാണ് ആദരിക്കപ്പെട്ടത്.

പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നസീര്‍ ടി.കെ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് കെ.എം. റീന, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രിയേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ പുതിയേടത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ വിനോദ് തിരുവോത്ത്, കെ.കെ. പ്രേമന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വി.എസ്. സുനില്‍കുമാര്‍, കെ.സി. ബാലകൃഷ്ണന്‍, മജീദ് സഫ, കെ.വി. ബാലന്‍, വി.കെ. റഷീദ് മാസ്റ്റര്‍, പി.കെ. ബിജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ചടങ്ങിനോടനുബന്ധിച്ച് ''തെങ്ങ് കൃഷിയും മണ്ണ് പരിപാലനവും'' എന്ന വിഷയത്തില്‍ ബ്ലോക്ക് ടെക്നോളജി മാനേജര്‍ സൂരജ് ആര്‍.എസ് ക്ലാസ് നയിച്ചു.പങ്കെടുത്ത കര്‍ഷകര്‍ക്ക് കമുകിന്‍ തൈ വിതരണം നടത്തി. ചടങ്ങിന് കൃഷി ഓഫീസര്‍ നെസാം അലി സ്വാഗതവും കേര സമിതി സെക്രട്ടറി കെ.കെ. രാജീവന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309424/farmers-day-celebration-and-keragramam-project-inauguration-held)