---
title: "പേരാമ്പ്രയില്‍ നിര്‍ധന കുടുംബം ദുരിതത്തിലൂടെ"
english_title: "Poor family in Perambra goes through hardship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309426/poor-family-in-perambra-goes-through-hardship"
published_at: "2025-08-18T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a32f80cca85_CLG_ADMN.JPG"
keywords: []
---

# പേരാമ്പ്രയില്‍ നിര്‍ധന കുടുംബം ദുരിതത്തിലൂടെ

> **Lead Summary:** **പേരാമ്പ്ര**: ഏത് നിമിഷവും നിലംപൊത്താറായ വീട്ടില്‍ നാലംഗ കുടുംബം ദുരിത ജീവിതമാണ് നയിക്കുന്നത്. പേരാമ്പ്ര പഞ്ചായത്ത് 19-ാം വാര്‍ഡിലെ എരവട്ടൂര്‍ കരിങ്ങാറ്റിമ്മല്‍ ലക്ഷം വീട് കോളനിക്കു സമീപം കിഴക്കെ കുറുക്കോട്ട് കുഞ്ഞികൃഷ്ണന്‍ അടിയോടിയുടെ കുടുംബത്തിനാണ് ഈ കഠിനാവസ്ഥ.

## Article Content

**പേരാമ്പ്ര**: ഏത് നിമിഷവും നിലംപൊത്താറായ വീട്ടില്‍ നാലംഗ കുടുംബം ദുരിത ജീവിതമാണ് നയിക്കുന്നത്. പേരാമ്പ്ര പഞ്ചായത്ത് 19-ാം വാര്‍ഡിലെ എരവട്ടൂര്‍ കരിങ്ങാറ്റിമ്മല്‍ ലക്ഷം വീട് കോളനിക്കു സമീപം കിഴക്കെ കുറുക്കോട്ട് കുഞ്ഞികൃഷ്ണന്‍ അടിയോടിയുടെ കുടുംബത്തിനാണ് ഈ കഠിനാവസ്ഥ.

80 കാരനായ കുഞ്ഞികൃഷ്ണന്‍ അടിയോടി പക്ഷാഘാതം മൂലം കിടപ്പിലാണ്. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെങ്കിലും സാമ്പത്തിക തടസ്സങ്ങള്‍ കാരണം അത് നടക്കാത്ത നിലയിലാണ്. ഭാര്യ കല്യാണി (68) രോഗബാധിതയായി മരുന്നിന് മാസംതോറും വലിയ തുക ചെലവാക്കുകയാണ്. 25 കാരനായ മകന്‍ ഓട്ടിസം ബാധിതനാണ്. മകള്‍ നിര്‍മല വിധവയാണ്. ക്ഷേമ പെന്‍ഷനല്ലാതെ മറ്റ് വരുമാനമാര്‍ഗങ്ങളൊന്നും കുടുംബത്തിന് ഇല്ല.

വീട് അപകടാവസ്ഥയില്‍ ആയതിനാല്‍ മഴക്കാലത്ത് ജീവന്‍ ഭീഷണിയിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ അതിദാരിദ്ര്യരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ കുടുംബത്തിന് ലൈഫ് ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിലും താമസം ആരംഭിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട സാഹചര്യമുണ്ട്.ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സുമനസ്സുകളുടെ കനിവില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കുടുംബം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309426/poor-family-in-perambra-goes-through-hardship)