---
title: "വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൃത്രിമം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് പ്രതിഷേധം"
english_title: "UDF protests alleging widespread manipulation in the voter list at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309432/udf-protests-alleging-widespread-manipulation-in-the-voter-list-at-perambra"
published_at: "2025-08-18T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a33687c6eed_vya.jpg"
keywords: []
---

# വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൃത്രിമം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് പ്രതിഷേധം

> **Lead Summary:** **പേരാമ്പ്ര: **തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വ്യാപകമായ കൃത്രിമം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വ്യാപകമായ കൃത്രിമം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

സിപിഎം ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥന്മാരും ഒത്തുകളിച്ചു വ്യാപകമായി സ്ഥലത്തില്ലാത്തവരുടെ വോട്ടുകള്‍ കൂട്ടത്തോടെ കൂട്ടിച്ചേര്‍ക്കുകയും അര്‍ഹരായ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയുമാണെന്നും ഇത് സംബന്ധമായ ഫീല്‍ഡ് വെരിഫിക്കേഷനു നിയമിച്ചിരിക്കുന്നത് സജീവ സിപിഎം പ്രവര്‍ത്തകരായ ദിവസവേതന ജീവനക്കാരെയാണെന്നും അവര്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്മാരെ മാറ്റിനിര്‍ത്തി വോട്ടര്‍ പട്ടിക പുനക്രമീകരിക്കുവാനവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് അംഗം പി.കെ. രാഗേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

പ്രതിഷേധ പരിപാടിക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ. രാഗേഷ്, അര്‍ജുന്‍ കറ്റയാട്ട്, സല്‍മ നല്‍മനക്കണ്ടി, യുഡിഎഫ് നേതാക്കളായ രാജന്‍ മരുതേരി, കെ.പി. റസാക്ക്, കെ.പി. മായന്‍ കുട്ടി, രാജീവന്‍ പാറാട്ട് പാറ, ഇ.എം. രാജന്‍ അരീക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309432/udf-protests-alleging-widespread-manipulation-in-the-voter-list-at-perambra)