---
title: "പേരാമ്പ്ര ചേനോളി റോഡ് പണി പാതി വഴിയില്‍ നിലച്ചതില്‍ ദുരിതത്തിലായ് യാത്രക്കാര്‍ "
english_title: "Passengers in distress as work on Perambra Chenoli Road stopped halfway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30955/passengers-in-distress-as-work-on-perambra-chenoli-road-stopped-halfway"
published_at: "2022-03-10T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a1c910af08_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര ചേനോളി റോഡ് പണി പാതി വഴിയില്‍ നിലച്ചതില്‍ ദുരിതത്തിലായ് യാത്രക്കാര്‍ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര-ചേനോളി-തറമ്മല്‍ അങ്ങാടി റോഡ് നവീകണം പാതി വഴിയില്‍ നിലച്ചതോടെ ദുരിതത്തിലായ് നാട്ടുകാരും വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര-ചേനോളി-തറമ്മല്‍ അങ്ങാടി റോഡ് നവീകണം പാതി വഴിയില്‍ നിലച്ചതോടെ ദുരിതത്തിലായ് നാട്ടുകാരും വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും.

പിഡബ്‌ള്യൂഡിയും വാട്ടര്‍ അതോറിറ്റിയും തമ്മിലുള്ള ഫണ്ട് വിഷയവുമായി ഉള്ള ശീതസമരത്തിന്റെ ഭാഗമായാണ് നവീകരണം നിലച്ചത്.

റോഡ് സൈഡില്‍ കല്ലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ സൈഡ് കൊടുക്കാനും ബുദ്ധിമുട്ടുന്നു. കൂടാതെ റോഡിനിരു വശത്തെയും വീടുകളെല്ലാം പൊടി പാറി ചുവപ്പ് നിറമായി മാറിയിരിക്കുകയാണ്. കാല്‍നനട യാത്ര തന്നെ ദുരിതം നിറഞ്ഞതാണ്.

എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം പിഡബ്‌ള്യൂഡി ഓഫീസ് മാര്‍ച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്യം നല്കാന്‍ ഐഎന്‍ടിയുസി ചേനോളി റോഡ് സെക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

ആര്‍.എം സന്തോഷ് അദ്ധ്യക്ഷനായി. രഞ്ജിത്ത് തുമ്പക്കണ്ടി, രാജന്‍ കോമളം, ലിബിന്‍ പൂവുള്ള കണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30955/passengers-in-distress-as-work-on-perambra-chenoli-road-stopped-halfway)