---
title: "ഗാന്ധി സ്മൃതി യാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം"
english_title: "Reception in Perambra for Gandhi Smriti Yatra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/309571/reception-in-perambra-for-gandhi-smriti-yatra"
published_at: "2025-08-19T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a434e0d7147_mepayour.JPG"
keywords: []
---

# ഗാന്ധി സ്മൃതി യാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം

> **Lead Summary:** **പേരാമ്പ്ര:** മഹാന്മാഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ 105-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഗാന്ധി സ്മൃതി യാത്ര'ക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി.

## Article Content

**പേരാമ്പ്ര:** മഹാന്മാഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ 105-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഗാന്ധി സ്മൃതി യാത്ര'ക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി.

പാക്കനാര്‍ പുരത്ത് നിന്നും ആരംഭിച്ച 'ഗാന്ധി സ്മൃതി യാത്ര കൂത്താളി, പേരാമ്പ്ര, ചങ്ങരോത്ത്, ചക്കിട്ടപാറ തുടങ്ങിയ മണ്ഡലങ്ങള്‍ ചേര്‍ന്ന് പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണ പരിപാടി ഗാന്ധി ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം നിയാസ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം നമ്മള്‍ വലിയ ആഘോഷമായി കൊണ്ടാടി വരുമ്പോള്‍ അതല്ല ആഘോഷിക്കപ്പെടെണ്ടത് വിഭജനത്തെയാണ് നമ്മള്‍ ഓര്‍ക്കേണ്ടതെന്ന് പറഞ്ഞു കൊണ്ട് വിഭജന രാഷ്ട്രീയത്തെ ഇപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ഭരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം നിയാസ് പറഞ്ഞു.

ജനങ്ങളെ തമ്മിലിടിപ്പിക്കുന്ന ആര്‍ എസ് എസിന്റെയും, ബി ജെ പിയുടെയും, ബജ്‌റംഗ് ദള്ളിന്റെയും നേതൃത്വം ഇന്ന് കാണിക്കുന്ന ഏറ്റവും വലിയ പ്രവര്‍ത്തനം സവര്‍ക്കറുടെ രാജ്യമായി ഇന്ത്യ അറിയപ്പെടണമെന്നും, അതുപോലെ തന്നെ ചിന്തിക്കുന്ന ഭരണാധികാരികളായ നരേന്ദ്ര മോദിയും, അമിത് ഷായുമാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന ദു:ഖകരമായ അവസ്ഥയുള്ള ഈ വര്‍ത്തമാനകാലത്താണ് ഗാന്ധിയാണ് ശരിയെന്ന സന്ദേശം പുതു തലമുറക്ക് നല്‍കികൊണ്ട് ഈ ഗാന്ധി സ്മൃതി യാത്ര കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് പി.എസ്സ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, കെപിസിസി അംഗങ്ങളായ കെ.രാമചന്ദ്രന്‍, വി.എം ഉമ്മര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി ,രാജേഷ് കീഴരിയൂര്‍, ഇ.അശോകന്‍, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, പി.കെ രാഗേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.മധു കൃഷ്ണന്‍, പി.എം പ്രകാശന്‍, ഇ.ടി സത്യന്‍, രാജന്‍ കെ.പുതിയേടത്ത്, വി.പി ഇബ്രാഹിം, കെ.പി വേണുഗോപാല്‍, വിനോദന്‍ കല്ലൂര്‍, ബാബു തത്തക്കാടന്‍, അശോകന്‍ മുതുകാട്, സത്യന്‍ കല്ലൂര്‍, വമ്പന്‍ വിജയന്‍ , വി.പി സുരേഷ്, എസ് സുനന്ദ്, ശ്രീധരന്‍ നറക്കമ്മല്‍, മായന്‍കുട്ടി, മിനി വട്ടകണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്പത്തുര്‍ വായനശാലയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട്് വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു.

വി.ഡി ദിനൂജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുനീര്‍ എരവത്ത്, കെ. മധുകൃഷ്ണന്‍, പി.എം പ്രകാശന്‍, മിന കുഞ്ഞമ്മദ്, കെ.വി ശശികുമാര്‍, ബലരാമന്‍, സി. ജയദാസന്‍, വി എം കുഞ്ഞമ്മദ്, കെ.എം ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/309571/reception-in-perambra-for-gandhi-smriti-yatra)